സൈബർ കുറ്റകൃത്യം: ബാങ്കുകളുടെ പിന്തുണ തേടി പൊലീസ്
കണ്ണൂർ ∙ സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ ബാങ്കുകളുടെ സഹകരണം തേടി സിറ്റി പൊലീസ്. പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ബാങ്കുകളുമായി ചേർന്ന് ക്ലാസുകൾ സംഘടിപ്പിക്കും.ഇതിനു മുന്നോടിയായി വിവിധ ബാങ്കുകളുടെ മാനേജർമാരെ പങ്കെടുപ്പിച്ച് യോഗം ചേർന്നു. എസ്ബിഐ, കനറാ, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ തുടങ്ങി ജില്ലയിൽ

കണ്ണൂർ ∙ സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ ബാങ്കുകളുടെ സഹകരണം തേടി സിറ്റി പൊലീസ്. പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ബാങ്കുകളുമായി ചേർന്ന് ക്ലാസുകൾ സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി വിവിധ ബാങ്കുകളുടെ മാനേജർമാരെ പങ്കെടുപ്പിച്ച് യോഗം ചേർന്നു.
എസ്ബിഐ, കനറാ, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ തുടങ്ങി ജില്ലയിൽ പ്രവർത്തിക്കുന്ന 31 ബാങ്കുകളുടെ മാനേജർമാർ പങ്കെടുത്തതായി സിറ്റി പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ അധ്യക്ഷത വഹിച്ചു. എസിപി കെ.വി.വേണുഗോപാൽ പ്രസംഗിച്ചു. സൈബർ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ ബാങ്കുകളുടെ സഹായത്തോടെ കർശന നടപടികൾ സ്വീകരിക്കാനാണ് സിറ്റി പൊലീസിന്റെ നീക്കം.