23.52 കോടി രൂപയുടെ ഡിപിആറിൽ നടപടിയില്ല; പ്രഖ്യാപനത്തിൽ ഒതുങ്ങി മൂലക്കീൽ കടവ് പാലം
പയ്യന്നൂർ ∙ രാമന്തളി – മാടായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലക്കോട് പുഴയിൽ മൂലക്കീൽ കടവിൽ പാലം നിർമിക്കുമെന്ന പ്രഖ്യാപനം ഇനിയും നടപ്പായില്ല. 2008 മാർച്ച് 27ന് ആണ് കുന്നരുവിലെ സാമൂഹിക പ്രവർത്തകൻ കൊയക്കീൽ രാഘവൻ പാലം നിർമാണത്തിന് അപേക്ഷ നൽകിയത്.2008 മേയ് 20ന് സർവേ നടത്താൻ ഉത്തരവിട്ടു. 510 ലക്ഷം

പയ്യന്നൂർ ∙ രാമന്തളി – മാടായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലക്കോട് പുഴയിൽ മൂലക്കീൽ കടവിൽ പാലം നിർമിക്കുമെന്ന പ്രഖ്യാപനം ഇനിയും നടപ്പായില്ല. 2008 മാർച്ച് 27ന് ആണ് കുന്നരുവിലെ സാമൂഹിക പ്രവർത്തകൻ കൊയക്കീൽ രാഘവൻ പാലം നിർമാണത്തിന് അപേക്ഷ നൽകിയത്. 2008 മേയ് 20ന് സർവേ നടത്താൻ ഉത്തരവിട്ടു. 510 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എൻജിനീയർമാർ സർക്കാരിന് സമർപ്പിച്ചു. 2009ലെ ബജറ്റിൽ പദ്ധതി വിഹിതം അനുവദിച്ചു.
തുടർന്ന് ഇൻവെസ്റ്റിഗേഷനും ബോറിങ്ങും നടത്തി. 2011 മേയിൽ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയാക്കി ഡിസൈൻ അംഗീകരിച്ച് 14.20 കോടി രൂപയുടെ ഡിപിആർ ഭരണാനുമതിക്ക് സമർപ്പിച്ചു. 2012ൽ ഡിസൈൻ അംഗീകരിച്ച് ഭരണാനുമതി ലഭിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ഇൻലാൻഡ് നാവിഗേഷൻ വിഭാഗം എതിർപ്പുമായി രംഗത്ത് വന്നത്.
ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ പരിധിയിൽ വരുന്നതായതിനാൽ ഡിസൈൻ മാറ്റാൻ ആവശ്യപ്പെട്ടു. 2016ലെ ബജറ്റിൽ 25 കോടി അനുവദിച്ചു. തുടർന്ന് കിഫ്ബി ബോർഡിൽ ഉൾപ്പെടുത്തി. തുടർന്ന് 263 മീറ്റർ നീളവും 6 മീറ്റർ ഉയരവും ഇരുവശങ്ങളിലും ഫുട്പാത്തോടു കൂടി 12 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കാൻ തീരുമാനിച്ചത്. 2017ൽ അഡീഷനൽ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി. 2020 ജനുവരിയിൽ 23.52 കോടി രൂപയുടെ ഡിപിആർ സർക്കാരിന് സമർപ്പിച്ചു. എന്നാൽ തുടർ നടപടി ഉണ്ടായില്ല.