ചേലേരി ∙ മുണ്ടേരിപ്പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 6ന് ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ച്, ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു. ചേലേരി കയ്യങ്കോട്ടെ കല്ലുവളപ്പിൽ അജാസ് (22), കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു (22) എന്നിവരാണു മരിച്ചത്. ചേലേരിമുക്കിൽ ബസാർ ഭാഗത്തുനിന്നു മുണ്ടേരി ഭാഗത്തേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേലേരി ∙ മുണ്ടേരിപ്പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 6ന് ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ച്, ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു. ചേലേരി കയ്യങ്കോട്ടെ കല്ലുവളപ്പിൽ അജാസ് (22), കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു (22) എന്നിവരാണു മരിച്ചത്. ചേലേരിമുക്കിൽ ബസാർ ഭാഗത്തുനിന്നു മുണ്ടേരി ഭാഗത്തേക്കു പോകുകയായിരുന്ന വാനും മുണ്ടേരി ഭാഗത്തുനിന്നു കണ്ണാടിപ്പറമ്പ് ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. 

ഇരുവരെയും ഉടൻ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്പിലിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ് അജാസ്. പിതാവ് ഹാരിസ്. മാതാവ് നസീമ, സഹോദരൻ അനസ്. അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന വിഷ്ണുവിന്റെ പിതാവ് സുരേശൻ. മാതാവ് ഷീല. സഹോദരൻ അർജുൻ.

ADVERTISEMENT

ഉറ്റസുഹൃത്തുകൾക്ക് കണ്ണീരോടെ നാടിന്റെ വിട
ചേലേരി ∙ ഉറ്റ സുഹൃത്തുക്കളായ ചേലേരി കയ്യങ്കോട്ടെ കല്ലുവളപ്പിൽ അജാസ് (22), കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു (22) എന്നിവരുടെ ദാരുണാന്ത്യത്തിൽ വിറങ്ങലിച്ച് നാട്. മുണ്ടേരി പാലത്തിനു സമീപം ഇന്നലെ വൈകിട്ട് ആറോടെയാണ് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കൾ അപകടത്തിൽ മരിച്ചത്. അജാസും വിഷ്ണുവും ബൈക്കിൽ മുണ്ടേരി ഭാഗത്ത് നിന്നും ചേലേരി മുക്കിൽ ബസാർ ഭാഗത്തേക്ക് വരികയായിരുന്നു.

മുക്കിൽ ബസാർ ഭാഗത്ത് നിന്നും മുണ്ടേരിക്കു പോകുകയായിരുന്ന വാനുമായി കൂട്ടിയിടിച്ചാണ് അപകടം. മരിച്ച ഇരുവരും നാട്ടുകാർക്ക് പരിചിതരും ഏറെ പ്രിയപെട്ടവരും ആയിരുന്നു. ഇരുവരെയും ഉടനടി നാട്ടുകാർ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary:

Tragedy struck Cheleri as two young men, Ajaz and Vishnu, were killed in a motorcycle accident involving a collision with a pickup van near Mundery bridge. The community is mourning the loss of these beloved individuals.