കരിന്തളം – വയനാട് 400 കെവി ലൈൻ പ്രത്യേക നഷ്ടപരിഹാര പാക്കേജ്; 15 ന് വീണ്ടും ചർച്ച
ഇരിട്ടി∙ ജനവാസ മേഖലകളിൽ നിർമാണം നിർത്തി വച്ചിട്ടുള്ള കരിന്തളം - വയനാട് 400 കെവി വൈദ്യുതി ലൈനിന്റെ (വൈദ്യുതി ഇടനാഴി) പണിയുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്നവർക്കുള്ള ‘പ്രത്യേക നഷ്ടപരിഹാര പാക്കേജ്’ സംബന്ധിച്ചുള്ള ചർച്ചകൾക്കായി കലക്ടറേറ്റിൽ 15 ന് 2 ന് വീണ്ടും യോഗം ചേരും. മന്ത്രിയുടെ നേതൃത്വത്തിൽ

ഇരിട്ടി∙ ജനവാസ മേഖലകളിൽ നിർമാണം നിർത്തി വച്ചിട്ടുള്ള കരിന്തളം - വയനാട് 400 കെവി വൈദ്യുതി ലൈനിന്റെ (വൈദ്യുതി ഇടനാഴി) പണിയുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്നവർക്കുള്ള ‘പ്രത്യേക നഷ്ടപരിഹാര പാക്കേജ്’ സംബന്ധിച്ചുള്ള ചർച്ചകൾക്കായി കലക്ടറേറ്റിൽ 15 ന് 2 ന് വീണ്ടും യോഗം ചേരും. മന്ത്രിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 18 ന് ഓൺലൈനായി ചേർന്ന യോഗത്തിന്റെ തുടർച്ചയായാണ് വീണ്ടും കലക്ടർ യോഗം വിളിച്ചിട്ടുള്ളത്.
എംഎൽഎമാരായ കെ.കെ.ശൈലജ (മട്ടന്നൂർ), സണ്ണി ജോസഫ് (പേരാവൂർ), സജീവ് ജോസഫ് (ഇരിക്കൂർ), ടി.ഐ.മധുസൂദനൻ (പയ്യന്നൂർ), എം.രാജഗോപാൽ (ത്രിക്കരിപ്പൂർ), ഇ.ചന്ദ്രശേഖരൻ (കാഞ്ഞങ്ങാട്), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, വിവിധ കർമ സമിതി ഭാരവാഹികൾ, കണ്ണൂർ ഡിഎഫ്ഒ, ലൈൻ കടന്നുപോകുന്ന പെരിങ്ങോം വയക്കര മുതൽ കേളകം വരെയുള്ള 13 പഞ്ചായത്ത് പ്രസിഡന്റുമാർ, കെഎസ്ഇബി ട്രാൻസ്ഗ്രിഡ് ഉദ്യോഗസ്ഥർ എന്നിവരെയാണ് യോഗത്തിനു വിളിച്ചിട്ടുള്ളത്.നഷ്ടപരിഹാരം സംബന്ധിച്ചു ധാരണയുണ്ടാക്കാൻ മന്ത്രി തലങ്ങളിൽ ഉൾപ്പെടെ നടന്ന വിവിധ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നു ഒരു വർഷത്തിലധികമായി ലൈനിന്റെ മുടങ്ങി കിടക്കുകയാണ്. പ്രത്യേക നഷ്ടപരിഹാര പാക്കേജിന് രൂപം നൽകുന്നതിന്റെ ഭാഗമായാണു ചർച്ച എന്നാണു സൂചന.