തട്ടുമ്മൽ ക്വാറിയിൽനിന്നു പാസില്ലാതെ പോകുന്ന വാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ
ചെറുപുഴ∙തട്ടുമ്മൽ ക്വാറിയിൽ നിന്നും ക്രഷറിൽ നിന്നും പാസില്ലാതെ നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങളെയും മറ്റു നിയമലംഘനം നടത്തുന്ന വാഹനങ്ങളെയും തടയുമെന്നു നാട്ടുകാർ മുന്നറിയിപ്പ് നൽകി. പാസില്ലാതെ നിർമാണസാമഗ്രികൾ കടത്തിക്കൊണ്ടുപോകുന്നതുമൂലം സർക്കാരിനു ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു.

ചെറുപുഴ∙തട്ടുമ്മൽ ക്വാറിയിൽ നിന്നും ക്രഷറിൽ നിന്നും പാസില്ലാതെ നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങളെയും മറ്റു നിയമലംഘനം നടത്തുന്ന വാഹനങ്ങളെയും തടയുമെന്നു നാട്ടുകാർ മുന്നറിയിപ്പ് നൽകി. പാസില്ലാതെ നിർമാണസാമഗ്രികൾ കടത്തിക്കൊണ്ടുപോകുന്നതുമൂലം സർക്കാരിനു ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. ഇതിനുപുറമെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച മലയോര മേഖലയിലെ ഗ്രാമീണ റോഡുകളുടെ മുഴുവൻ തകരാനും കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. ഒരു പാസ് എടുത്തശേഷം അതിന്റെ മറവിൽ ഒട്ടേറെ ലോഡുകളാണു ദിവസവും കടത്തിക്കൊണ്ടുപോകുന്നത്. ഇതിനു അധികാരികൾ ഒത്താശ ചെയ്തു കൊടുക്കുന്നതായും ആരോപണമുണ്ട്.
ക്വാറിയിൽ നിന്നു തൊട്ടടുത്ത പ്രദേശത്തേക്ക് നിർമാണസാമഗ്രികൾ കൊണ്ടുപോകുന്ന ദൂരം പെരുപ്പിച്ചു കാട്ടി പാസ് എടുത്തശേഷം രണ്ടും മൂന്നും ലോഡുകൾ കടത്തി കൊണ്ടുപോകുന്നതും പതിവാണെന്നു നാട്ടുകാർ പറയുന്നു. അടുത്ത ദിവസം മുതൽ പാസില്ലാതെ നിർമാണ സാമഗ്രികളുമായി പോകുന്ന വാഹനങ്ങൾ കണ്ടെത്തി തടഞ്ഞുവയ്ക്കാനാണു നാട്ടുകാരുടെ തീരുമാനം. അമിതഭാരം കയറ്റി വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നതുമൂലം പ്രദേശവാസികൾ ആശ്രയിക്കുന്ന തട്ടുമ്മൽ -മഞ്ഞക്കാട്, തട്ടുമ്മൽ-പടത്തടം-വാണിയംകുന്ന് തുടങ്ങിയ റോഡുകൾ പൂർണമായും തകർന്ന നിലയിലാണ്.ഇപ്പോൾ ഇതുവഴി കാൽനടയാത്ര ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ഡ്രൈവർമാർക്ക് പല തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇപ്പോഴും ഓട്ടം തുടരുകയാണ്.ഈ സാഹചര്യത്തിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങളെ തടഞ്ഞു വച്ചു ജിയോളജി വകുപ്പിനും പൊലീസിനും കൈമാറാനാണു നാട്ടുകാരുടെ തീരുമാനം.