മുഖം മിനുക്കാൻ പുതിയതെരു മാർക്കറ്റ്; നവീകരണത്തിന് 2 കോടിയുടെ പദ്ധതികളൊരുങ്ങുന്നു
പുതിയതെരു ∙ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന പുതിയതെരു മാർക്കറ്റ് നവീകരണത്തിന് നടപടിയാകുന്നു. രണ്ടു കോടി രൂപ ചെലവഴിച്ചുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം ഏതാനും ദിവസം മുൻപ് പൊതുമരാമത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കി. അന്തിമ റിപ്പോർട്ട് ലഭിച്ചാൽ

പുതിയതെരു ∙ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന പുതിയതെരു മാർക്കറ്റ് നവീകരണത്തിന് നടപടിയാകുന്നു. രണ്ടു കോടി രൂപ ചെലവഴിച്ചുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം ഏതാനും ദിവസം മുൻപ് പൊതുമരാമത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കി. അന്തിമ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി നവീകരണം ആരംഭിക്കും. മത്സ്യം, ഇറച്ചി, പച്ചക്കറി, കോഴി കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രധാന മാർക്കറ്റുകളിൽ ഒന്നാണിത്. ജീർണാവസ്ഥയും അസൗകര്യങ്ങളും കാരണം വ്യാപാര തിരക്ക് കുറഞ്ഞ അവസ്ഥയാണ് ഇപ്പോൾ.
നേരത്തെയുള്ള പഴയ മാർക്കറ്റ് മാറ്റി താഴെയായി ചിറക്കൽ പഞ്ചായത്ത് നിർമിച്ച ചെറിയ കെട്ടിടത്തിലാണ് മത്സ്യ മാർക്കറ്റ് പ്രവർത്തിക്കുന്നത്. മലിനജലം ഒഴുക്കി വിടുന്നതിനും മാലിന്യം സംസ്കരണത്തിനും പ്രതിസന്ധി നേരിടുകയാണ്. കുന്നിറക്കമുള്ള വഴി ആയതു കാരണം ഇവിടേക്ക് ആളുകൾക്ക് എത്തിപ്പെടാനും പ്രയാസം നേരിടുകയാണ്. നേരത്തെയുള്ള മുകൾ ഭാഗത്തെ തറയിൽ വിരിച്ച ഇന്റർലോക്ക് ടൈലുകൾ ഇളകി മാലിന്യം നടന്നു പോകുന്നവരുടെ ദേഹത്തേക്ക് പതിക്കുന്ന സ്ഥിതിയാണ്. പുതിയതെരുവിൽ ആധുനിക മാർക്കറ്റ് നിർമിക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമായിരുന്നു. ഇക്കാര്യം ഉന്നയിച്ച് വ്യാപാരികളും വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രക്ഷോഭവും നടത്തിയിരുന്നു. മാർക്കറ്റ് സമുച്ചയത്തിനൊപ്പം മാലിന്യ സംസ്കരണ കേന്ദ്രവും സ്ഥാപിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.