തലയെടുപ്പോടെ റോബട്ടിക് കൊമ്പനെ നടയ്ക്ക് ഇരുത്തി
ചിറ്റാരിപ്പറമ്പ് ∙ എടയാർ വടക്കുമ്പാട് ശിവ-വിഷ്ണു ക്ഷേത്രത്തിൽ വടക്കുമ്പാട് ശങ്കരനാരായണൻ എന്ന റോബട്ടിക് കൊമ്പനെ നടയ്ക്ക് ഇരുത്തി. താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നാട്ടുകാർ കൊമ്പനെ സ്വീകരിച്ചു. ബാലതാരം ശ്രീപദ് യാൻ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷത

ചിറ്റാരിപ്പറമ്പ് ∙ എടയാർ വടക്കുമ്പാട് ശിവ-വിഷ്ണു ക്ഷേത്രത്തിൽ വടക്കുമ്പാട് ശങ്കരനാരായണൻ എന്ന റോബട്ടിക് കൊമ്പനെ നടയ്ക്ക് ഇരുത്തി. താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നാട്ടുകാർ കൊമ്പനെ സ്വീകരിച്ചു. ബാലതാരം ശ്രീപദ് യാൻ ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷത വഹിച്ചു. ക്ഷേത്രതന്ത്രി നന്ത്യാർവള്ളി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. കണ്ണിപ്പ ഇല്ലത്ത് നാരായണൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, മിഥുൻഘോഷ് നമ്പൂതിരി, ശശി വാകേരി, അശോകൻ, കോളയാട് പഞ്ചായത്തംഗം ഷീബ എന്നിവർ പങ്കെടുത്തു.
ശിവൻ, വിഷ്ണു ദേവന്മാർ പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രമായതിനാൽ വടക്കുമ്പാട് ശങ്കരനാരായണൻ എന്ന പേര് ആനയ്ക്ക് നൽകി. അഷ്ട ഗജ ലക്ഷണങ്ങളും ചേർന്ന, 600 കിലോഗ്രാം ഭാരവും 10 അടി ഉയരവുമുള്ള കൊമ്പനാണ്. 6 ലക്ഷം രൂപ ചെലവു വന്ന കൊമ്പനെ റോബട്ടിക് ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഡൽഹിയിലെ സംഘടനയായ പെറ്റ ആണ് സൗജന്യമായി ക്ഷേത്രത്തിനു സമർപ്പിച്ചത്. മേളത്തിനൊപ്പം തലയും ചെവിയും ആട്ടി കണ്ണ് ഇറുക്കി നിന്ന ആന യഥാർഥ ആനയുടെ പ്രതീതി ഉണ്ടാക്കി. യഥാർഥ എഴുന്നള്ളിപ്പ് പോലെ പുറത്ത് തിടമ്പും വെഞ്ചാമരവും മുത്തുക്കുടയുമായി ആളുകൾ ഉണ്ടായിരുന്നു. ഇരുമ്പ്, ഫൈബർ, സ്പോഞ്ച്, റബർ എന്നിവയാണ് നിർമാണത്തിനായി ഉപയോഗിച്ചത്. ബാറ്ററി ഉപയോഗിച്ചാണു പ്രവർത്തനം.