പെൻഷൻ പരാതി പരിഹരിക്കാം കണ്ണൂർ∙ മദ്രാസ് എൻജിനീയർ ഗ്രൂപ്പിന്റെ വാർഷികം പ്രമാണിച്ച് റെജിമെന്റിലെ വിമുക്ത ഭടന്മാർ, വിധവകൾ, അവരുടെ ആശ്രിതർ തുടങ്ങിയവരുടെ പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നു. നവംബർ 19ന് രാവിലെ 8 മുതൽ 10 വരെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെൻഷൻ പരാതി പരിഹരിക്കാം
കണ്ണൂർ∙ മദ്രാസ് എൻജിനീയർ ഗ്രൂപ്പിന്റെ വാർഷികം പ്രമാണിച്ച് റെജിമെന്റിലെ വിമുക്ത ഭടന്മാർ, വിധവകൾ, അവരുടെ ആശ്രിതർ തുടങ്ങിയവരുടെ പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നു. നവംബർ 19ന് രാവിലെ 8 മുതൽ 10 വരെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപമുള്ള വാർ മെമ്മോറിയൽ പരിസരത്താണു പരിപാടി. ഫോൺ: 99951 91347.

ഡയാലിസിസ് ടെക്‌നിഷ്യൻ ഒഴിവ്
∙ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നിഷ്യന്മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 21ന് രാവിലെ 10ന് അകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ അഭിമുഖത്തിന് എത്തണം.

ADVERTISEMENT

റേഷൻ കാർഡ്: പരാതികൾ പരിഹരിക്കാം
∙ റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ പരിഹരിക്കാനുള്ള സർക്കാർ പദ്ധതിയായ തെളിമയ്ക്കു തുടക്കമായി. ഡിസംബർ 15 വരെ കാർഡിലെ തെറ്റുകൾ തിരുത്താം. പേര്, വയസ്സ്, മേൽവിലാസം, കാർഡ് ഉടമകളുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. മതിയായ രേഖകൾക്കൊപ്പം അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ബോക്‌സിൽ നിക്ഷേപിച്ചാൽ മതി.

ലവൽ ക്രോസ് അടച്ചിടും
∙ കണ്ണൂർ-വളപട്ടണം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പള്ളിക്കുളം-അലവിൽ റോഡിൽ ലവൽ ക്രോസ് നാളെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ട്രാക്കിലെ അറ്റകുറ്റപ്പണിക്ക് അടച്ചിടും.

ADVERTISEMENT

ഫാർമസിസ്റ്റ് നിയമനം
∙ കുന്നോത്തുപറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു.19ന് മുൻപായി അപേക്ഷ അയയ്ക്കണം. ഫോൺ- 0490-2313266.

മാറ്റിവച്ചു
∙ കണ്ണൂർ കലക്ടറേറ്റിൽ 19ന് നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ ഡിസംബർ 17 ലേക്ക് മാറ്റിവച്ചതായി ആർആർ ഡപ്യൂട്ടി കലക്ടർ അറിയിച്ചു.

ADVERTISEMENT

ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോ. ജില്ലാ സമ്മേളനം 19ന്
തലശ്ശേരി∙ കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം 19ന് പിണറായി കൺവൻഷൻ സെന്ററിൽ ആരംഭിക്കും.  പ്രതിനിധി സമ്മേളനം രാവിലെ കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും. 150 പ്രതിനിധികൾ പങ്കെടുക്കും. പ്രകടനം, കലാസന്ധ്യ, വിദ്യാർഥികൾക്കുള്ള അവാർ‍ഡ് വിതരണം, ചികിത്സാസഹായ വിതരണം തുടങ്ങിയവയുണ്ടാകും.  20ന് പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികളായ പി.വി.രാഗേഷ്, കെ.പി.രമേശൻ, ബൈജു പുതുക്കുടി, ടി.സുമേഷ്, ആർ.ഗോവിന്ദൻ എന്നിവർ പറഞ്ഞു. അനധികൃത വയറിങ് ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ‍ ആവശ്യപ്പെട്ടു.

ഇല്ലത്തുതാഴെ വിസിബി ഉദ്ഘാടനം ഇന്ന് 

ചാലോട്∙ കൂടാളി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ ഇല്ലത്തുതാഴെ വിസിബി ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കെ.കെ.ശൈലജ എംഎൽഎ നിർവഹിക്കും.

ക്ലാർക്ക് നിയമനം

അങ്ങാടിക്കടവ്∙ അയ്യൻകുന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലേക്കു ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ക്ലാർക്കിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 21ന് 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു, കംപ്യൂട്ടർ പരിജ്ഞാനം. ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, മറ്റു അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണം.