പെരുമളാബാദിൽ റോഡരികിൽ രക്തപ്പാടുകൾ കണ്ടെത്തി; ആശങ്ക
ചപ്പാരപ്പടവ്∙ പെരുമളാബാദിന് സമീപം റോഡരികിൽ രക്തപ്പാടുകൾ കണ്ടത് ആശങ്കയ്ക്കിടയാക്കി. ഇന്നലെ രാവിലെയാണ് മംഗര ഹബീബ് നഗറിൽ റോഡരികിൽ പല സ്ഥലത്തായി രക്തപ്പാടുകൾ കണ്ടത്. തുടർന്ന് സ്ഥലത്ത് നടത്തിയ പരിശോധനയിൽ വെടിയുണ്ടയിൽ ഉപയോഗിക്കുന്ന ലോഹഗോളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്

ചപ്പാരപ്പടവ്∙ പെരുമളാബാദിന് സമീപം റോഡരികിൽ രക്തപ്പാടുകൾ കണ്ടത് ആശങ്കയ്ക്കിടയാക്കി. ഇന്നലെ രാവിലെയാണ് മംഗര ഹബീബ് നഗറിൽ റോഡരികിൽ പല സ്ഥലത്തായി രക്തപ്പാടുകൾ കണ്ടത്. തുടർന്ന് സ്ഥലത്ത് നടത്തിയ പരിശോധനയിൽ വെടിയുണ്ടയിൽ ഉപയോഗിക്കുന്ന ലോഹഗോളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്ന് വനംവകുപ്പ് അധികൃതർ എത്തി പരിശോധന നടത്തി. ആരെങ്കിലും മൃഗങ്ങളെ വേട്ടയാടിയതാണെന്ന് സംശയം ഉയർന്നെങ്കിലും വെടി വച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
വെടിയുണ്ടയിൽ ഉപയോഗിക്കുന്ന ലോഹ ഗോളങ്ങൾ സ്ഥലത്ത് നിന്ന് ലഭിച്ചുവെങ്കിലും ഇത് വെടിയുണ്ടയിൽ ഉപയോഗിച്ച ലക്ഷണമില്ല. വെടിവച്ചിട്ടുണ്ടെങ്കിൽ ലോഹഗോളങ്ങൾ ചളുങ്ങേണ്ടതാണ്. മൃഗങ്ങളെ വെടി വച്ചതാണെങ്കിൽ ഇവ വെടിയേറ്റ് ഓടിയതിന്റെയോ പിടഞ്ഞതിന്റെയോ ലക്ഷണങ്ങൾ ഉണ്ടാകണം. ഇവയും കണ്ടെത്താൻ സാധിച്ചിട്ടില്ല. വെടിയുണ്ടയുടെ ഭാഗങ്ങളും ഇവിടെയുണ്ടായിരുന്ന രക്തവും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നു റേഞ്ച് ഓഫിസർ പി.രതീശൻ പറഞ്ഞു.