വടിവാളു കൊണ്ട് ദേഹമാസകലം വെട്ടി, നിലവിളിയോടെ ഇറങ്ങിയോടി; ഞെട്ടൽ മാറാതെ ഗ്രാമം
കരിവെള്ളൂർ∙ മാങ്ങാട്ട്പറമ്പ് കെഎപിയിലെ സിവിൽ പൊലീസ് ഓഫിസർ പി.ദിവ്യശ്രീയെ ഭർത്താവ് കെ.രാജേഷ് വീട്ടിൽ കയറി വെട്ടിക്കൊന്ന വാർത്ത കേട്ട് വിറങ്ങലിച്ച് പലിയേരി ഗ്രാമം. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് ഭർത്താവ് രാജേഷ് ദിവ്യശ്രീയുടെ വീട്ടിലെത്തി വടിവാളുകൊണ്ട് വെട്ടിക്കൊന്നത്. വീടിന്റെ പ്രതീക്ഷയും ഏഴാം ക്ലാസ്

കരിവെള്ളൂർ∙ മാങ്ങാട്ട്പറമ്പ് കെഎപിയിലെ സിവിൽ പൊലീസ് ഓഫിസർ പി.ദിവ്യശ്രീയെ ഭർത്താവ് കെ.രാജേഷ് വീട്ടിൽ കയറി വെട്ടിക്കൊന്ന വാർത്ത കേട്ട് വിറങ്ങലിച്ച് പലിയേരി ഗ്രാമം. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് ഭർത്താവ് രാജേഷ് ദിവ്യശ്രീയുടെ വീട്ടിലെത്തി വടിവാളുകൊണ്ട് വെട്ടിക്കൊന്നത്. വീടിന്റെ പ്രതീക്ഷയും ഏഴാം ക്ലാസ് വിദ്യാർഥിയായ ഏക മകന്റെ ആശ്രയവുമായിരുന്നു ദിവ്യശ്രീ. ഏറെ കഷ്ട്ടപ്പെട്ട് പഠിച്ചാണ് പൊലീസ് ജോലി നേടിയത്. 2 മാസം മുൻപാണ് ദിവ്യശ്രീയുടെ അമ്മ പി.പാറു മരണപ്പെട്ടത്. ഈ സമയങ്ങളിൽ രാജേഷ് വീട്ടിൽ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. പലപ്പോഴും ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് ബഹളം വച്ച് മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ട്ടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
ഇന്നലെ രാത്രി ഏറെ വൈകിയും വീടിനു മുന്നിലെ റോഡിൽ നാട്ടുകാർ കൂടി നിന്നിരുന്നു. പ്രദേശത്തെ വീടുകളിൽ ഇന്നലെ രാത്രി നിശബ്ദതയും ഭീതിയും ആയിരുന്നു. ദിവ്യശ്രീയുടെ പിതാവ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദിവ്യശ്രീ കൂടി നഷ്ട്ടപ്പെട്ടതോടെ ഏഴാം ക്ലാസുകാരനായ ഏക മകൻ തനിച്ചായി. കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാൾ, അഡീഷണൽ എസ്പി എം.പി.വിനോദ് കുമാർ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു. വളപട്ടണം ഇൻസ്പെക്ടർ ടി.പി.സുമേഷ്, എസ്ഐ ടി.എം.വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാജേഷിനെ പിടികൂടിയത്.
പൊലീസുകാരിയെ വെട്ടിക്കൊന്നു; ഭർത്താവ് പിടിയിൽ
കരിവെള്ളൂർ ∙ കുടുംബ പ്രശ്നത്തെത്തുടർന്ന് മാറിത്താമസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വീട്ടിൽക്കയറി വെട്ടിക്കൊന്നു. മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറും കരിവെള്ളൂർ പലിയേരിക്കൊവ്വൽ സ്വദേശിനിയുമായ പി.ദിവ്യശ്രീയാണ് (35) കൊല്ലപ്പെട്ടത്. സംഭവശേഷം കടന്നുകളഞ്ഞ ഭർത്താവ് കൊഴുമ്മൽ സ്വദേശി കെ.രാജേഷിനെ പൊലീസ് പിന്നീടു ബാറിൽനിന്നു പിടികൂടി. രാജേഷിന്റെയും ദിവ്യശ്രീയുടെയും വിവാഹമോചനക്കേസ് ഇന്നലെ കണ്ണൂർ കോടതി പരിഗണിച്ചിരുന്നു. ദിവ്യശ്രീ പിതാവിനൊപ്പമാണു താമസം. വൈകിട്ട് അഞ്ചരയോടെ ബൈക്കിൽ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും തുടർന്ന് വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് കെ.വാസുവിനും വെട്ടേറ്റു.
നിലവിളിയോടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നിൽ കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ദിവ്യശ്രീയെ രക്ഷിക്കാനായില്ല. ഇതിനിടെ പ്രതി ബൈക്ക് ഉപേക്ഷിച്ചു സ്ഥലംവിട്ടിരുന്നു. രാത്രിയോടെ കണ്ണൂർ പുതിയതെരുവിലെ ബാറിൽനിന്നാണ് വളപട്ടണം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീടു പയ്യന്നൂർ പൊലീസിനു കൈമാറി. വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവ്യശ്രീയുടെ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ. മാതാവ്: പരേതയായ പി.പാറു (റിട്ട.ജില്ലാ നഴ്സിങ് ഓഫിസർ). മകൻ: ആഷിഷ് (ഏഴാം ക്ലാസ് വിദ്യാർഥി). സഹോദരി: പ്രവിത (മാനേജർ, എസ്ബിഐ രാജപുരം).