കണ്ണൂർ ജില്ലയിൽ ഇന്ന് (22-11-2024); അറിയാൻ, ഓർക്കാൻ
കണ്ണൂർ സർവകലാശാലാ വാർത്തകൾ|ഹാൾ ടിക്കറ്റ് ∙വിവിധ പഠനവകുപ്പുകളിലെ 5 വർഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ ( എഫ്.വൈ.ഐ.എം.പി.) പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് - റെഗുലർ), നവംബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ്, പഠന വകുപ്പുകൾക്ക് അവരുടെ കെ-റീപ് ലോഗിനിൽ നിന്നും വിദ്യാർഥികൾക്ക് മൊബൈൽ ആപ്പിൽ

കണ്ണൂർ സർവകലാശാലാ വാർത്തകൾ|ഹാൾ ടിക്കറ്റ്
∙വിവിധ പഠനവകുപ്പുകളിലെ 5 വർഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ ( എഫ്.വൈ.ഐ.എം.പി.) പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് - റെഗുലർ), നവംബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ്, പഠന വകുപ്പുകൾക്ക് അവരുടെ കെ-റീപ് ലോഗിനിൽ നിന്നും വിദ്യാർഥികൾക്ക് മൊബൈൽ ആപ്പിൽ നിന്നും (കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്) ലഭ്യമാകും.
അധ്യാപക നിയമനം: അപേക്ഷാ തീയതി നീട്ടി
പഠന വകുപ്പുകളിലെ അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് വിജ്ഞാപന പ്രകാരം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. അപേക്ഷയുടെ പ്രിന്റ് ഡിസംബർ 20 വൈകിട്ട് 5നകം സർവകലാശാലയിൽ ലഭിക്കണം. (www.kannuruniversity.ac.in)
പരീക്ഷ പുനഃക്രമീകരിച്ചു
∙22 ലേക്ക് മാറ്റിവച്ച മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ അന്നേദിവസം 2 മുതൽ 5 വരെ നടക്കും.
ഗതാഗത നിയന്ത്രണം
കണ്ണൂർ∙എയർപോർട്ട് ലിങ്ക്- ചൊർക്കള-ബാവുപ്പറമ്പ്-നണിച്ചേരിക്കടവ്- ചെക്യാട്ടുകാവ്- മയ്യിൽ- പാവന്നൂർമൊട്ട- കൊളോളം- ചാലോട് റോഡിൽ ചൊറുക്കള മുതൽ ബാവുപ്പറമ്പ് വരെ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാൽ ഇന്നും നാളെയും ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെആർഎഫ്ബി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ടീം സിലക്‌ഷൻ
തലശ്ശേരി∙ ആലപ്പുഴയിൽ ഡിസംബർ 27ന് ആരംഭിക്കുന്ന കിഡ്ഡിസ് (11 വയസിന് താഴെ) സംസ്ഥാന ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ല ടീമിനെ (ആൺ, പെൺ) 30ന് 9 മണിക്ക് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തിരഞ്ഞെടുക്കും. പങ്കെടുക്കുന്ന ജില്ലയിലെ റജിസ്റ്റേഡ് കളിക്കാർ 2013 ജനുവരി 1ന് ശേഷം ജനിച്ച ജനന തീയതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഫോട്ടോ സഹിതം ഹാജരാകണം.9847032254
ട്യൂഷൻ ക്ലാസ്
കണ്ണൂർ∙ ഐആർപിസിയുടെ ഉണർവ് പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ ട്യൂഷൻ ക്ലാസുകളുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് ആറളം ഫാം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി ഒ.ആർ.കേളു നിർവഹിക്കും.
മസ്റ്ററിങ് ക്യാംപ്
കണ്ണൂർ∙ എഎവൈ മുൻഗണന കാർഡുകളിലെ (മഞ്ഞ, പിങ്ക് കാർഡുകൾ) ഇ പോസ് മെഷീൻ വഴി മസ്റ്ററിങ് നടത്താൻ സാധിക്കാത്തവർക്ക് ഐറിസ് സ്‌കാനർ, ഫേസ് ആപ്പ് എന്നിവ ഉപയോഗിച്ചുളള മസ്റ്ററിങ് ക്യാംപ് ഇന്നുമുതൽ 28 വരെ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫിസിൽ നടക്കും.
ഫുട്ബോൾ ചാംപ്യൻഷിപ് ഇന്നുമുതൽ
കണ്ണൂർ∙ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ മൂന്നാം ഡിവിഷൻ ലീഗ് ഫുട്ബോൾ ചാംപ്യൻഷിപ് മുനിസിപ്പൽ ജവാഹർ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കും. ജൂനിയർ ബ്രദേഴ്സ് ക്ലബ് കണ്ണൂർ, റോവേഴ്സ് ഫുട്ബോൾ അക്കാദമി തലശ്ശേരി, താഴേക്കാവ് ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അണ്ടല്ലൂർ, ബിയാട്രീസ് സ്പോർട്സ് ക്ലബ് തലശ്ശേരി, വളപട്ടണം ഫുട്ബോൾ അക്കാദമി, സീതി സാഹിബ് സോക്കർ ക്ലബ് തളിപ്പറമ്പ്, വീനസ് സ്പോർട്സ് ക്ലബ് കക്കാട് എന്നീ ടീമുകളാണ് മത്സര രംഗത്തുള്ളത്. ഡിസംബർ 19നു ചാംപ്യൻഷിപ് സമാപിക്കും. ഉദ്ഘാടന മത്സരത്തിൽ വീനസ് സ്പോർട്സ് ക്ലബ് ഇന്ന് 3നു റോവേഴ്സ് ഫുട്ബോൾ അക്കാദമിയെ നേരിടും. താഴേക്കാവ് ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 4.30നു സീതി സാഹിബ് സോക്കർ ക്ലബുമായി മത്സരിക്കും.