ദിവ്യശ്രീ വിവാഹ മോചനം ആവശ്യപ്പെട്ടു; ഭർതൃപീഡന വിവരം പുറത്തു പറഞ്ഞതും കൊലയ്ക്ക് പ്രകോപനം
കരിവെള്ളൂർ ∙ മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസർ കരിവെള്ളൂർ പലിയേരിക്കൊവ്വലിലെ പി.ദിവ്യശ്രീയെ (35) ഭർത്താവ് കൊഴുമ്മൽ സ്വദേശി കെ.രാജേഷ് വെട്ടിക്കൊന്നത് ഭർതൃപീഡനം തുറന്നുപറഞ്ഞതിന്റെ പ്രകോപനത്തിലെന്നു പൊലീസ്. കുടുംബ പ്രശ്നത്തെത്തുടർന്ന് രാജേഷുമായി അകന്ന ദിവ്യശ്രീ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. പിതാവ് കെ. വാസുവിനൊപ്പമായിരുന്നു ദിവ്യശ്രീയുടെ താമസം. വെള്ളിയാഴ്ച കണ്ണൂരിൽ നടന്ന കൗൺസലിങ്ങിൽ ദിവ്യശ്രീ പീഡന വിവരങ്ങളും 7 ലക്ഷത്തോളം രൂപ രാജേഷ് ധൂർത്തടിച്ചതും തുറന്നുപറഞ്ഞു.

നേരത്തേ പെയ്ന്റിങ്, ഡ്രൈവർ ജോലികൾ ചെയ്ത രാജേഷ് കുറച്ചുകാലമായി ജോലിക്ക് പോകാറില്ല. ദിവ്യശ്രീയാണ് രാജേഷിന്റെ ആവശ്യങ്ങൾക്കു പണം നൽകിയിരുന്നത്. ടാക്സിയും ബൈക്കും വാങ്ങിനൽകിയതും ഭാര്യവീട്ടുകാരാണ്. ദിവ്യശ്രീ പണം നൽകാതെവരുമ്പോൾ രാജേഷ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കുറച്ചുകാലം മുൻപ് സ്വത്ത് സംബന്ധമായ പ്രശ്നത്തെത്തുടർന്ന് ദിവ്യശ്രീയുടെ സഹോദരിയുടെ കാലിൽ രാജേഷ് ബൈക്ക് കയറ്റി. ദിവ്യശ്രീ വിവാഹമോചനം നേടിയാൽ തന്റെ വരുമാനം നിലയ്ക്കുമെന്ന അശങ്കയും പ്രതിക്ക് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ദിവ്യശ്രീയുടെ ശരീരമാസകലം വെട്ടേറ്റിരുന്നു. ചെവിയുടെ പിറകിലായി തലയിലേറ്റ വെട്ടാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൈക്കാണ് കൂടുതൽ വെട്ടേറ്റത്. ഇത് തടയാനുള്ള ശ്രമത്തിനിടെ ആയിരിക്കാമെന്ന് കരുതുന്നു. മൂക്കിലും വെട്ടുകളുണ്ട്. ഡോഗ് സ്ക്വാഡ്, ഫൊറൻസിക് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ കെ.പി.ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
കൊലയ്ക്കുപയോഗിച്ച വാൾപുഴയിൽനിന്ന് കണ്ടെത്തി
ദിവ്യശ്രീയെ ഭർത്താവ് കെ.രാജേഷ് വെട്ടിക്കൊല്ലാൻ ഉപയോഗിച്ച കൊടുവാൾ പെരുമ്പപ്പുഴയിൽനിന്ന് അഗ്നിരക്ഷാ സേനയിലെ സ്കൂബ ടീം മുങ്ങിയെടുത്തു. യാഴാഴ്ച വൈകിട്ട് ദിവ്യശ്രീയെ വെട്ടിയ രാജേഷ് സ്വാമിമുക്കിലേക്ക് ഓടി, അവിടെനിന്ന് പയ്യന്നൂർ പെരുമ്പവരെ ഓട്ടോറിക്ഷയിൽ എത്തിയശേഷം പെരുമ്പപ്പാലത്തിൽനിന്ന് വാൾ പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് മൊഴി നൽകിയിരുന്നു. പിന്നീട് കണ്ണൂർ ബസിൽ പുതിയതെരുവിൽ ഇറങ്ങി. ഇന്നലെ പ്രതിയുമായി പൊലീസ് പെരുമ്പപ്പാലത്തിലെത്തി തെളിവെടുത്തു.
കൊടുവാൾ പുഴയിൽ എറിഞ്ഞ സ്ഥലം പ്രതി കാട്ടിക്കൊടുത്തു. 20 മിനിറ്റ് തിരച്ചിലിനൊടുവിലാണ് വാൾ കണ്ടെത്തിയത്. അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ പി.വി.പ്രകാശന്റെ നേതൃത്വത്തിലാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. സ്കൂബ ടീമിലെ എം.ജുബിനാണ് കൊടുവാൾ കണ്ടെത്തിയത്. കെ.ഉന്മേഷ്, പ്രീയേഷ്, പ്രതീഷ്, നിജിൽ, രാഗിൻ, വിജിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.