ശ്രീകണ്ഠപുരം∙ പൈതൽമലയുടെ താഴ്‌വരയിലെ ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു.പ്രഖ്യാപനവും ഹരിത സർട്ടിഫിക്കറ്റ് വിതരണവും വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അധ്യക്ഷത വഹിച്ചു. ഹരിത കേരളാ മിഷൻ ജില്ലാ കോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകണ്ഠപുരം∙ പൈതൽമലയുടെ താഴ്‌വരയിലെ ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. പ്രഖ്യാപനവും ഹരിത സർട്ടിഫിക്കറ്റ് വിതരണവും വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അധ്യക്ഷത വഹിച്ചു. ഹരിത കേരളാ മിഷൻ  ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ പദ്ധതി വിശദീകരിച്ചു.

ഏരുവേശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, കുടിയാൻമല ഫാത്തിമ മാതാ പള്ളി വികാരി ഫാ.പോൾ വള്ളോപ്പിള്ളി, പൊട്ടൻപ്ലാവ് സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.ജോസഫ് ആനചാരിൽ, കണ്ണൂർ ഡിടിപിസി സെക്രട്ടറി കെ.കെ.ജിജേഷ് കുമാർ, ഏരുവേശി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജോയ് മാത്യു, ഹരിതകേരള മിഷൻ ആർപി പി.പി.സുകുമാരൻ, അജീഷ്, വിവിധ സംഘടനാ ഭാരവാഹികളായ ജോയ് ജോൺ കുറിച്ചിയേൽ, വി.കെ.വാസുദേവൻ നായർ, ബെന്നി, ഏഴരക്കുണ്ട് വെള്ളച്ചാട്ടം മാനേജർ സെബാസ്റ്റ്യൻ മാത്യു, ഏരുവേശി പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോർജ്, ആഗ്നസ് എബി കുട്ടിക്കാനായിൽ എന്നിവർ പ്രസംഗിച്ചു. ഏഴരക്കുണ്ട് വെള്ളച്ചാട്ടം കേന്ദ്രത്തിലേക്കുള്ള റോഡ് വികസനം, ട്രക്കിങ് പാത്ത് നവീകരണം തുടങ്ങിയവ നടപ്പിലാക്കുന്നതിനാവശ്യമായ ഫണ്ട് എംഎൽഎ ചടങ്ങിൽ പ്രഖ്യാപിച്ചു.

English Summary:

Nestled in the lush valley of Paithalmala, Ezharakund Waterfall has been officially declared a Green Tourism Center. This initiative, inaugurated by MLA Sajeev Joseph, promises eco-conscious development and responsible tourism practices. Visitors can enjoy the breathtaking waterfall, trek through scenic trails, and contribute to the sustainable growth of the region