ഇരിക്കൂറിൽ കണ്ണിൽ പൊടിയിട്ട് കുഴിയടയ്ക്കൽ
ഇരിക്കൂർ ∙ ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ ഇരിക്കൂറിൽ സംസ്ഥാന പാതയിലെ കുഴി അടയ്ക്കൽ നടത്തിയെങ്കിലും പല ഭാഗങ്ങളും ഒഴിവാക്കി. മാമാനം വളവ്, നിലാമുറ്റം, പെടയങ്ങോട്, അമ്പായത്തടം എന്നിവിടങ്ങളിലാണ് പണി നടത്താതിരുന്നത്. ടൗണിൽ കല്യാട് റോഡ് ജംക്‌ഷനിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഓവുചാലിന്റെ സ്ലാബുകളുടെ

ഇരിക്കൂർ ∙ ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ ഇരിക്കൂറിൽ സംസ്ഥാന പാതയിലെ കുഴി അടയ്ക്കൽ നടത്തിയെങ്കിലും പല ഭാഗങ്ങളും ഒഴിവാക്കി. മാമാനം വളവ്, നിലാമുറ്റം, പെടയങ്ങോട്, അമ്പായത്തടം എന്നിവിടങ്ങളിലാണ് പണി നടത്താതിരുന്നത്. ടൗണിൽ കല്യാട് റോഡ് ജംക്‌ഷനിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഓവുചാലിന്റെ സ്ലാബുകളുടെ ടാറിങ്ങും കോൺക്രീറ്റും തകർന്ന് കമ്പികൾ പുറത്തായ ഭാഗം ഒന്നും ചെയ്തില്ല. ഇതു കാരണം ഇവിടെ റോഡ് ഉയർന്നും താഴ്ന്നുമാണുള്ളത്.
2022 മേയിലാണ് കണിയാർവയൽ മുതൽ ഇരിട്ടി വരെ സംസ്ഥാന പാത നവീകരണം നടത്തിയത്. 2025 മേയ് വരെയാണ് പരിപാലന കാലാവധി. പണി നടത്തിയ ശേഷം പിഡബ്ല്യുഡി ദേശീയ പാത (എൻഎച്ച്) വിഭാഗം, പിഡബ്ല്യുഡി റോഡ് വിഭാഗത്തിന് റോഡ് കൈമാറിയെങ്കിലും അറ്റകുറ്റപ്പണി നടത്തിക്കേണ്ട ചുമതല ഇപ്പോഴും ദേശീയ പാത വിഭാഗത്തിനാണ്. അടുത്ത മാസം എല്ലാ ഭാഗത്തെയും കുഴിയടയ്ക്കൽ പ്രവൃത്തി നടത്തുമെന്നും ഇക്കാര്യത്തിൽ കരാർ കമ്പനിക്ക് നിർദേശം നൽകുമെന്നും ദേശീയ പാത അധികൃതർ പറഞ്ഞു.