തലശ്ശേരി – മാഹി ബൈപാസ്: കൈവരിയില്ലാതെ നടപ്പാത; പൊലിഞ്ഞത് ഒരു ജീവൻ
മാഹി ∙ തലശ്ശേരി – മാഹി ബൈപാസിന്റെ സർവീസ് റോഡ് നിർമാണത്തിൽ അധികൃതർ കാണിച്ച അനാസ്ഥയിൽ പൊലിഞ്ഞത് ഒരു ജീവൻ. പാറാൽ– ചൊക്ലി റോഡിൽ കോമ്പാറ മുക്കിൽനിന്നു 100 മീറ്റർ അകലെ പള്ളൂർ മേൽപാലം ഭാഗത്തേക്കു പോകുന്ന സർവീസ് റോഡിന്റെ നടപ്പാതയ്ക്കരികിലെ 10 അടി താഴ്ചയുള്ള കുഴിയാണു കാൽനട യാത്രക്കാരന്റെ ജീവനെടുത്തത്.

മാഹി ∙ തലശ്ശേരി – മാഹി ബൈപാസിന്റെ സർവീസ് റോഡ് നിർമാണത്തിൽ അധികൃതർ കാണിച്ച അനാസ്ഥയിൽ പൊലിഞ്ഞത് ഒരു ജീവൻ. പാറാൽ– ചൊക്ലി റോഡിൽ കോമ്പാറ മുക്കിൽനിന്നു 100 മീറ്റർ അകലെ പള്ളൂർ മേൽപാലം ഭാഗത്തേക്കു പോകുന്ന സർവീസ് റോഡിന്റെ നടപ്പാതയ്ക്കരികിലെ 10 അടി താഴ്ചയുള്ള കുഴിയാണു കാൽനട യാത്രക്കാരന്റെ ജീവനെടുത്തത്. നടപ്പാതയിൽ കൈവരികളോ സുരക്ഷ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പള്ളൂർ മേൽപാലത്തിനു താഴെ നിർത്തി, സാധനങ്ങൾ വാങ്ങാൻ സർവീസ് റോഡ് വഴി നടപ്പാതയിലൂടെ രാത്രിയും പകലും പള്ളൂർ റോഡിൽ എത്താറുണ്ട്.
കഴിഞ്ഞദിവസം രാത്രി കുഴിയിൽവീണു മരിച്ച ലോറി ഡ്രൈവർ കണ്ണവം കുന്നുമ്മൽ വീട്ടിൽ ദിപുമോൻ രാത്രി 10നു നടന്നു പോകുന്നത് സമീപത്തുള്ളവർ കണ്ടിരുന്നു. ഇയാൾ അബദ്ധത്തിൽ വീണതാകുമെന്നാണ് പൊലീസ് കരുതുന്നത്. കുഴിയിൽ സ്ലാബുകളും കരിങ്കല്ലുകളുമുണ്ട്.റോഡിന്റെ നിർമാണ ഘട്ടത്തിൽ പ്രദേശവാസികളും മാഹി മരാമത്ത് വകുപ്പും ബൈപാസ് അധികൃതരെ കുഴിയുടെ കാര്യം അറിയിച്ചിരുന്നു. അവസാന ഘട്ടത്തിൽ നിർമാണം നടത്തുമെന്നായിരുന്നു നാട്ടുകാർക്ക് അധികൃതർ ഉറപ്പ് നൽകിയിരുന്നത്.