മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
പിണറായി ∙ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജെസി വില്ലയിൽ കെ.ടി.ആദിൽ റോഷനെയാണ് (30) പിണറായി പൊലീസ് ബേപ്പൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അഞ്ചരക്കണ്ടി ശാഖയിൽ 40.5 ഗ്രാം തൂക്കമുള്ള 5 വളകൾ പണയം വച്ച് 1,84,000 രൂപ കൈപ്പറ്റി.

പിണറായി ∙ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജെസി വില്ലയിൽ കെ.ടി.ആദിൽ റോഷനെയാണ് (30) പിണറായി പൊലീസ് ബേപ്പൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അഞ്ചരക്കണ്ടി ശാഖയിൽ 40.5 ഗ്രാം തൂക്കമുള്ള 5 വളകൾ പണയം വച്ച് 1,84,000 രൂപ കൈപ്പറ്റി. കാലാവധിയായപ്പോൾ ബാങ്ക് അധികൃതർ നോട്ടിസ് അയച്ചെങ്കിലും തിരിച്ചെടുക്കാത്തതോടെയാണ് സംശയം തോന്നി വളകൾ പരിശോധിച്ചതും തട്ടിപ്പു പുറത്തായതും.
ഉരച്ചുനോക്കിയാൽ തിരിച്ചറിയാനാവാത്ത വിധം സ്വർണം പൂശിയാണ് തട്ടിപ്പ്. ഇൻസ്പെക്ടർ എ.നിസാമുദീൻ, എസ്ഐമാരായ ഒ.ഭാവിഷ്, ആന്റണി ഡിക്രൂസ്, സിവിൽ പൊലീസ് ഓഫിസർ എ.റിജിൻ, എഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ ലിജു, ശ്രീലാൽ, രതീഷ്, ഹിരൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.