ജോലി സ്ഥിരപ്പെടുത്താൻ നവകേരള സദസ്സിൽ അപേക്ഷ; യുവതിക്ക് ഉണ്ടായിരുന്ന ജോലി നഷ്ടമായി
പിണറായി ∙ ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയ താൽക്കാലിക ജീവനക്കാരിക്കു ജോലി നഷ്ടമായി. 9 വർഷമായി പിണറായി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ദന്താരോഗ്യ വിഭാഗത്തിലുള്ള യുവതിയെയാണു പുറത്താക്കിയത്. പരേതനായ, മുൻ ലോക്കൽ സെക്രട്ടറിയുടെ മകളാണ്. പാർട്ടി കുടുംബാംഗമായ താൽക്കാലിക ജീവനക്കാരിയെ പുറത്താക്കിയതിൽ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രതിഷേധമുണ്ടായി. സംഭവത്തിൽ വിശദീകരണം നൽകാതെ ബ്രാഞ്ച് കമ്മിറ്റി പ്രവർത്തിക്കില്ലെന്ന് പുത്തങ്കണ്ടം ബ്രാഞ്ചിലുള്ളവർ, യോഗത്തിനെത്തിയ പിണറായി ഏരിയ കമ്മിറ്റി അംഗത്തോടു പറഞ്ഞു.

സിഐടിയു യൂണിയൻ ആവശ്യപ്പെട്ടതിനാലാണ് യുവതി നവകേരള സദസ്സിൽ അപേക്ഷ നൽകിയത്. നിലവിലുള്ളവരെ നിലനിർത്തുമെന്ന ഉറപ്പും യൂണിയൻ നൽകിയിരുന്നു. ഇതേപോലെ നവകേരള സദസ്സിൽ അപേക്ഷ നൽകിയ, കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെതന്നെ സെക്യൂരിറ്റി ജീവനക്കാരനെ മാറ്റാൻ നീക്കമുണ്ടായെങ്കിലും ജീവനക്കാരൻ പ്രതിഷേധിച്ചതോടെ പാർട്ടി ഇടപെട്ട് തടഞ്ഞു. ഇയാൾക്കു പകരമെടുത്ത ആളെ പേര് മാറിപ്പോയതാണെന്നു പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.