മയ്യഴിപ്പുഴയുടെ തീരങ്ങൾ നോവലിന്റെ അൻപതാം വാർഷികം: പുഴയോര നടപ്പാതയിൽ വാക്കുകൾ വരകളായി
മാഹി ∙ കാലത്തെ അതിജീവിച്ച മയ്യഴിപ്പുഴയുടെ തീരങ്ങൾ നോവലിനു പുഴയോര നടപ്പാതയിൽ ചിത്രകാരന്മാർ ചിത്ര ഭാഷ്യം ഒരുക്കിയത് ഹൃദ്യമായി. നോവലിന്റെ അൻപതാം വാർഷികം മയ്യഴി ആഖ്യാനവും വ്യാഖ്യാനവും കേരള സാഹിത്യ അക്കാദമി പുരോഗമന കലാസാഹിത്യ സംഘം, മാഹി സ്പോർട്സ് ക്ലബ് ആൻഡ് കലാസമിതി എന്നിവരുടെ സഹകരണത്തോടെ നടത്തിയ

മാഹി ∙ കാലത്തെ അതിജീവിച്ച മയ്യഴിപ്പുഴയുടെ തീരങ്ങൾ നോവലിനു പുഴയോര നടപ്പാതയിൽ ചിത്രകാരന്മാർ ചിത്ര ഭാഷ്യം ഒരുക്കിയത് ഹൃദ്യമായി. നോവലിന്റെ അൻപതാം വാർഷികം മയ്യഴി ആഖ്യാനവും വ്യാഖ്യാനവും കേരള സാഹിത്യ അക്കാദമി പുരോഗമന കലാസാഹിത്യ സംഘം, മാഹി സ്പോർട്സ് ക്ലബ് ആൻഡ് കലാസമിതി എന്നിവരുടെ സഹകരണത്തോടെ നടത്തിയ ചിത്രകാര സംഗമം നോവലിന്റെ ആത്മാവ് തേടിയുള്ള ചിത്ര സമർപ്പണമായി മാറി.
പൊന്ന്യം ചന്ദ്രന്റെ കുഞ്ചക്കന്റെ ഏണിയുടെ പശ്ചാത്തലത്തിൽ ഒറ്റ വർണത്തിൽ ഒരുക്കിയ ചിത്രം വേറിട്ടു നിന്നു. അക്രിലിക് മാധ്യമത്തിൽ മിക്ക ചിത്രകാരന്മാരുടെ മയ്യഴിപ്പുഴയുടെ തീരങ്ങൾ നോവലിലെ കഥാപാത്രങ്ങളെയും ബിംബങ്ങളെയും വർണം നൽകി ക്യാൻവാസിൽ പകർന്നത് കാഴ്ചയുടെ വേറിട്ട അനുഭവം പകർന്നു. സുരേഷ് കൂത്തുപറമ്പ് ദാസനും ചന്ദ്രികയും തുമ്പിയും വർണങ്ങൾ നൽകി ചിത്രഭാഷ്യം നൽകിയത് ശ്രദ്ധേയമായി.കാലത്തെ ഓർപ്പെടുത്തുന്ന 50 വർഷം പിറകിൽ കണ്ടിരുന്ന മുപ്പൻ ബംഗ്ലാവും മയ്യഴി വിട്ട് അകലുന്ന കപ്പലും വർണക്കാഴ്ച ഒരുക്കിയത് ചരിത്ര വായനയായി മാറി.
കെ.കെ.സനൽകുമാർ മിച്ചിലോട്ട് മാധവനും ഫ്രഞ്ച് വിരുദ്ധ സമരത്തിൽ രക്തസാക്ഷികളായ അച്ചുതന്റെയും അനന്തന്റെയും അടയാളപ്പെടുത്തൽ തുമ്പിയിൽ നിറം പകർന്നു. വിപ്ലവകാരികളുടെ പ്രണയത്തിന്റെ ഭാവം വേറിട്ട ശൈലിയിൽ പകർന്ന പ്രിയങ്ക പെരളശ്ശേരിയും വിളക്ക് തെളിയിക്കുന്ന കുഞ്ചക്കനെ വർണം നൽകി സലീഷ് പെരുവുഴയും ദാസന്റെയും ചന്ദ്രികയുടെ വേർപിരിയിൽ ചിത്രഭാവം ഒരുക്കി എം.പി.റവീനയും രാജേന്ദ്രൻ ചൊക്ലിയുടെ പുത്തലത്തെ നോവലിലെ തെയ്യക്കാഴ്ച, ശോഭ മാഹി, എൻ.കെ.ഗിരീഷ്, സതീശങ്കർ എന്നിവരുടെ ദാസനും ചന്ദ്രിയും വെള്ളിയാങ്കലും വേറിട്ട രചന വൈഭവത്തിൽ തിളങ്ങി.
ഗോവിന്ദൻ കണ്ണപുരം, വാസൻ പയ്യട്ടം, നിഷ ഭാസ്കർ, യാമിനി പന്തക്കൽ, പി.കെ.ഷീന, എം.ദാമോദരൻ, ചിത്രൻ മങ്ങാട്ട്, പ്രേമൻ മാഹി എന്നിവരും നോവൽ കഥാ സന്ദർഭത്തിനു നിറം പകർന്ന് ക്യാൻവാസിൽ കോറിയത് ഹൃദ്യമായി. ചിത്രകാര സംഗമം ടി.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പൊന്ന്യം ചന്ദ്രൻ അധ്യക്ഷത വഹിച്ചു.അസീസ് മാഹി, നാരായണൻ കാവുംമ്പായി, കെ.സി.നിഖിലേഷ് എന്നിവർ പ്രസംഗിച്ചു.