മാക്കൂട്ടം ചുരം റോഡിൽ നവീകരണ പ്രവൃത്തിക്കു തുടക്കം
ഇരിട്ടി∙ റോഡ‍് തകർച്ച മൂലം വാഹനങ്ങൾ അപകടത്തിൽ പെടുന്നതു സ്ഥിരമായ മാക്കൂട്ടം – പെരുമ്പാടി ചുരം പാതയും അമ്മത്തി – സിദ്ധാപുരം, കരിക്കെ – ബാഗമണ്ഡലം റോഡുകളും 25 കോടി രൂപ ചെലവിൽ കർണാടക മരാമത്ത് വിഭാഗം നവീകരിക്കും. 3 പ്രവൃത്തികളും പെരുമ്പാടിയിൽ വിരാജ്പേട്ട എംഎൽഎ എ.എസ്.പൊന്നണ്ണ ഉദ്ഘാടനം ചെയ്തു. പൂജയും

ഇരിട്ടി∙ റോഡ‍് തകർച്ച മൂലം വാഹനങ്ങൾ അപകടത്തിൽ പെടുന്നതു സ്ഥിരമായ മാക്കൂട്ടം – പെരുമ്പാടി ചുരം പാതയും അമ്മത്തി – സിദ്ധാപുരം, കരിക്കെ – ബാഗമണ്ഡലം റോഡുകളും 25 കോടി രൂപ ചെലവിൽ കർണാടക മരാമത്ത് വിഭാഗം നവീകരിക്കും. 3 പ്രവൃത്തികളും പെരുമ്പാടിയിൽ വിരാജ്പേട്ട എംഎൽഎ എ.എസ്.പൊന്നണ്ണ ഉദ്ഘാടനം ചെയ്തു. പൂജയും നടത്തി. വിരാജ്പേട്ട നഗരസഭ വൈസ് പ്രസിഡന്റ് ഫസിയ തപ്സം, കൗൺസിലർമാരായ സി.കെ.പ്രത്വിനാഥ്, രഞ്ചി പൂണച്ച, ജലീൽ, സുണ്ടിക്കുപ്പ പഞ്ചായത്ത് അംഗം എം.ഇ.ഇബ്രാഹിം, ആർജി പഞ്ചായത്ത് അംഗം ഉപേന്ദ്രൻ, മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ ലിങ്കരാജ് എന്നിവർ പ്രസംഗിച്ചു.
തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയുടെ ഭാഗമായ പെരുമ്പാടി ചെക്ക് പോസ്റ്റ് മുതൽ കേരള അതിർത്തിയായ കൂട്ടുപുഴ വരെ 20 കിലോമീറ്റർ ദൂരം അടിത്തറ പോലും തകർന്ന നിലയിയിലാണ് റോഡ് ഉള്ളത്. പെരുമ്പാടി മുതൽ ആദ്യ 2.5 കിലോമീറ്ററിലും കൂട്ടുപുഴ മുതൽ ആദ്യ 2 കിലോമീറ്ററിലും വീതി കൂട്ടി മെക്കാഡം റിടാറിങ്ങും നടുഭാഗം 15.5 കിലോമീറ്ററിൽ കുഴിയടയ്ക്കൽ ടാറിങ് അറ്റകുറ്റപ്പണിയും ആണു നടത്തുന്നത്. അമ്മത്തി – സിദ്ധാപുരം 9 കിലോമീറ്റർ റോഡിൽ 4 കിലോമീറ്റർ റീടാറിങ്ങും ബാക്കി ഭാഗം ടാറിങ് അറ്റകുറ്റപ്പണിയും കരിക്കെ – ബാഗമണ്ഡല 16 കിലോമീറ്റർ റോഡിൽ 4 കിലോമീറ്റർ റീടാറിങ്ങും ബാക്കി ഭാഗം ടാറിങ് അറ്റകുറ്റപ്പണിയും നടത്തും. 3 ദിവസത്തിനകം പണി തുടങ്ങുമെന്ന് അധികൃതർ സൂചന നൽകി.
ദേശീയപാതയായിപ്രഖ്യാപനം വന്നെങ്കിലും..
കണ്ണൂർ – മൈസൂരു ദേശീയ പാത പ്രഖ്യാപനം കേന്ദ്ര സർക്കാരിൽ നിന്നു ഉണ്ടായിട്ടുണ്ടെങ്കിലും റോഡിന്റെ അലൈൻമെന്റ്, നവീകരണം എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം വന്നിട്ടില്ല. കണ്ണൂർ വിമാനത്താവളം തുറന്നതിന്റെ പ്രാധാന്യം കൂടി കണക്കിൽ എടുത്തു റോഡ് രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കണം എന്നുള്ള സംസ്ഥാനാന്തര യാത്രക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു ദേശീയ പാത പ്രഖ്യാപനം.