പരിയാരം ഗവ.ഡെന്റൽ കോളജ്: ലിഫ്റ്റുകൾ തകരാറിലായിട്ട് 10 മാസം, നന്നാക്കാൻ നടപടിയില്ല; പടികയറി വലഞ്ഞ് ജനം
പരിയാരം∙ വയോധികരോ ഭിന്നശേഷിക്കാരോ പരിയാരം ഗവ.ഡെന്റൽ കോളജ് ആശുപത്രിയിലേക്കു ചികിത്സയ്ക്കു പോകുകയാണെങ്കിൽ മുകൾ നിലയിലേക്കു ചുമന്നുകയറ്റാൻ കൂടെ രണ്ടാൾ വേണ്ടിവരും. 10 മാസമായിട്ടും രണ്ടു ലിഫ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ കഴിയാത്ത ആശുപത്രിയിൽ അധികൃതർ രോഗികൾ അനുഭവിക്കുന്ന കൊടുംയാതനകൾ കണ്ട ഭാവം നടിക്കുന്നില്ല.

പരിയാരം∙ വയോധികരോ ഭിന്നശേഷിക്കാരോ പരിയാരം ഗവ.ഡെന്റൽ കോളജ് ആശുപത്രിയിലേക്കു ചികിത്സയ്ക്കു പോകുകയാണെങ്കിൽ മുകൾ നിലയിലേക്കു ചുമന്നുകയറ്റാൻ കൂടെ രണ്ടാൾ വേണ്ടിവരും. 10 മാസമായിട്ടും രണ്ടു ലിഫ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ കഴിയാത്ത ആശുപത്രിയിൽ അധികൃതർ രോഗികൾ അനുഭവിക്കുന്ന കൊടുംയാതനകൾ കണ്ട ഭാവം നടിക്കുന്നില്ല. 10 മാസം മുൻപാണ് കോളജിലെ രണ്ടു ലിഫ്റ്റുകളും പ്രവർത്തനം നിലച്ചിട്ട്. പഴയ ലിഫ്റ്റ് മാറ്റി പുതിയതു സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയെങ്കിലും ഇത്രയും നാളായിട്ടും പൂർത്തിയായില്ല. ആറുനിലകളാണ് ആശുപത്രിയിൽ. ആറു നിലകളും കയറി വേണം ഡോക്ടർമാരെ കാണാൻ.
ഒരു നിലയിലും റാംപുമില്ല. ഭിന്നശേഷിക്കാരും വയോധികരും അവശരായവരും എത്തിയാൽ അനുഭവിക്കുന്ന പ്രയാസം ചില്ലറയല്ല. ചക്രക്കസേരയിൽ ആശുപത്രിയിലെത്തുന്നവരെ എടുത്തുകൊണ്ടുപോകുന്ന കാഴ്ചയാണ്. രോഗികളുടെ കൂടെ സ്ത്രീകളാണു വരുന്നതെങ്കിൽ പെട്ടതുതന്നെ. രോഗികൾ മാത്രമല്ല, ഡോക്ടർമാരും സന്ദർശകരും ജീവനക്കാരുമെല്ലാം പടികൾ കയറി കഷ്ടപ്പെടുകയാണ്. സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ പലതും താഴത്തെ നിലയിലാണ്. ഡോക്ടർമാർ മുകളിലും. മുകളിൽ കയറി ഡോക്ടറെ കണ്ട് പടികളിറങ്ങി വേണം സ്കാനിങ് ചെയ്യാൻ. പടികൾ കയറിയിറങ്ങുമ്പോഴേക്കും പലരും ശ്വാസംമുട്ടി നിലത്തിരിക്കുന്നത് പതിവുകാഴ്ചയാണ്.