പുലിഭീതി: തിരച്ചിലിന് 45 പേർ അടങ്ങുന്ന 5 ടീമുകൾ വിവിധയിടങ്ങളിൽ കർശന പരിശോധന
പയ്യന്നൂർ ∙പുലിപ്പേടി നിലനിൽക്കുന്ന എരമം - കുറ്റൂർ, കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ വനപാലകർ കർശന പരിശോധന തുടങ്ങി. നേരത്തെ ക്യാമറകളും കൂടും സ്ഥാപിച്ചുവെങ്കിലും കാര്യമായ ഫലമില്ലാത്ത സാഹചര്യത്തിലാണ് ഇന്നലെ രാവിലെ മുതൽ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസ് ടീം, കണ്ണൂർ ആർആർ ടീം, എം

പയ്യന്നൂർ ∙പുലിപ്പേടി നിലനിൽക്കുന്ന എരമം - കുറ്റൂർ, കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ വനപാലകർ കർശന പരിശോധന തുടങ്ങി. നേരത്തെ ക്യാമറകളും കൂടും സ്ഥാപിച്ചുവെങ്കിലും കാര്യമായ ഫലമില്ലാത്ത സാഹചര്യത്തിലാണ് ഇന്നലെ രാവിലെ മുതൽ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസ് ടീം, കണ്ണൂർ ആർആർ ടീം, എം പാനൽ റെസ്ക്യു ടീം, കൊട്ടിയൂർ റേഞ്ച് ടീം എന്നിവർ അടങ്ങുന്ന സംഘം തിരച്ചിൽ തുടങ്ങിയത്.
ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലാണ് തുടങ്ങിയത്. 45 പേർ അടങ്ങുന്ന സംഘം 5 ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. കണ്ണാമ്പള്ളി പൊയിൽ, പുതുക്കുടി പാറ, ഐടി പാറ, താണങ്കോട്, എസ്റ്റേറ്റ് ഭാഗം എന്നിവിടങ്ങളിൽ പരിശോധന നടത്തി വരുന്നു. ഇന്നലെ സന്ധ്യയ്ക്കും ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.രതീശന്റെ നേതൃത്വത്തിലാണ് പരിശോധന. കാങ്കോൽ ആലക്കാട് കടിങ്ങിനാംപൊയിലിൽ പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചിരുന്നു.
ഈ പ്രദേശത്ത് തന്നെ രണ്ടിടത്ത് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ വളർത്തുനായയെ പുലി ആക്രമിച്ചത് അച്ഛനും മകളും നേരിട്ട് കണ്ടിരുന്നു. നായയെ കടിച്ച അജ്ഞാത ജീവി പുലിയാണെന്ന സംശയം ഉയർന്നതിനാലാണ് ക്യാമറകളും കൂടും സ്ഥാപിച്ചത്.അതിന് ശേഷവും പല സ്ഥലത്തും പുലിയെ കണ്ടുവെന്ന് ജനങ്ങൾ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് പരിശോധന കർശനമാക്കിയത്.