നിങ്ങൾക്കുമുണ്ടോ, ഫോൺ അഡിക്ഷൻ? മറികടക്കാം; അഡിക്ഷനുണ്ടോ എന്നറിയാൻ ഈ ചോദ്യങ്ങൾക്ക് ഉത്തരമെഴുതൂ...
കണ്ണൂർ ∙ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള പൊലീസ് ഡി-ഡാഡിന്റെയും സഹകരണത്തോടെ മലയാള മനോരമ നടത്തുന്ന ‘ലോഗിൻ ടു ലോകം’ സെമിനാറുകളിൽ നാലാമത്തെത് ദീനുൽ ഇസ്‌ലാം സഭ ഗേൾസ് എച്ച്എസ്എസിൽ നടന്നു. ഡി–ഡാഡ് പൊലീസ് കോഓർഡിനേറ്റർ പി.സുനോജ്കുമാർ, ഡി-ഡാഡ് പ്രോജക്ട് കോഓർഡിനേറ്റർ കെ.കെ.തേജസ്വിനി എന്നിവർ ക്ലാസെടുത്തു.
കണ്ണൂർ ∙ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള പൊലീസ് ഡി-ഡാഡിന്റെയും സഹകരണത്തോടെ മലയാള മനോരമ നടത്തുന്ന ‘ലോഗിൻ ടു ലോകം’ സെമിനാറുകളിൽ നാലാമത്തെത് ദീനുൽ ഇസ്‌ലാം സഭ ഗേൾസ് എച്ച്എസ്എസിൽ നടന്നു. ഡി–ഡാഡ് പൊലീസ് കോഓർഡിനേറ്റർ പി.സുനോജ്കുമാർ, ഡി-ഡാഡ് പ്രോജക്ട് കോഓർഡിനേറ്റർ കെ.കെ.തേജസ്വിനി എന്നിവർ ക്ലാസെടുത്തു.
കണ്ണൂർ ∙ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള പൊലീസ് ഡി-ഡാഡിന്റെയും സഹകരണത്തോടെ മലയാള മനോരമ നടത്തുന്ന ‘ലോഗിൻ ടു ലോകം’ സെമിനാറുകളിൽ നാലാമത്തെത് ദീനുൽ ഇസ്‌ലാം സഭ ഗേൾസ് എച്ച്എസ്എസിൽ നടന്നു. ഡി–ഡാഡ് പൊലീസ് കോഓർഡിനേറ്റർ പി.സുനോജ്കുമാർ, ഡി-ഡാഡ് പ്രോജക്ട് കോഓർഡിനേറ്റർ കെ.കെ.തേജസ്വിനി എന്നിവർ ക്ലാസെടുത്തു.
കണ്ണൂർ ∙ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള പൊലീസ് ഡി-ഡാഡിന്റെയും സഹകരണത്തോടെ മലയാള മനോരമ നടത്തുന്ന ‘ലോഗിൻ ടു ലോകം’ സെമിനാറുകളിൽ നാലാമത്തെത് ദീനുൽ ഇസ്‌ലാം സഭ ഗേൾസ് എച്ച്എസ്എസിൽ നടന്നു. ഡി–ഡാഡ് പൊലീസ് കോഓർഡിനേറ്റർ പി.സുനോജ്കുമാർ, ഡി-ഡാഡ് പ്രോജക്ട് കോഓർഡിനേറ്റർ കെ.കെ.തേജസ്വിനി എന്നിവർ ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ടി.പി.മഹറൂഫ്, അധ്യാപകരായ അനീഷ് നാറാത്ത്, നൗഷാദ് പൂതപ്പാറ, ബി.ഷംസീന, എസ്.കെ.ബഷീർ, കെ.പി.ശ്രീനിത് എന്നിവർ പ്രസംഗിച്ചു. സെമിനാറിനോടനുബന്ധിച്ച് മനോരമ നടത്തിയ ക്വിസിൽ റഫ നവാസ്, അനന്യ അനിൽകുമാർ, എൻ.പി.ഫാത്തിമത്തുൽ റാനിയ റഹിം, പി.ഹിബ ഫാത്തിമ, ടി.എം.ഹനൈന താജ് എന്നിവർ വിജയികളായി
മനോരമ കണ്ണൂർ യൂണിറ്റിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് തിരഞ്ഞെടുത്ത 5 സ്കൂളുകളിലെ വിദ്യാർഥികൾക്കു മൊബൈൽ അഡിക്‌ഷൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറുകളിൽ അവസാനത്തേത് ഡിസംബർ 4ന് 1.10ന് കൂടാളി എച്ച്എസ്എസിൽ നടക്കും.
∙സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന സ്റ്റാറ്റസ് കാണുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സന്തോഷം തോന്നാറുണ്ടോ? അൽപസമയം ഫോൺ നോക്കിയില്ലെങ്കിൽ, നെറ്റ് കിട്ടിയില്ലെങ്കിൽ വിഷമം തോന്നാറുണ്ടോ? ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. കാരണം, മൊബൈൽ ഫോൺ അഡിക്ഷൻ ഏറിയും കുറഞ്ഞും നിങ്ങളിലുമുണ്ട്. മൊബൈൽ അഡിക്ഷനുണ്ടോ എന്നറിയാൻ ഈ ചോദ്യങ്ങൾക്ക് ഉത്തരമെഴുതൂ.
ഉത്തരത്തിനു നേരെ നൽകിയിട്ടുള്ള പോയിന്റുകൾ ഓരോ ചോദ്യത്തിനു നേരെ എഴുതി കൂട്ടിനോക്കണം. 80 പോയിന്റിൽ കൂടുതലാണെങ്കിൽ നിങ്ങൾക്കു ഗൗരവകരമായ മൊബൈൽ അഡിക്ഷനുണ്ട്. 50 മുതൽ 79 വരെ ചെറിയ തോതിലും 31 മുതൽ 49 വരെ വളരെ നേരിയ തോതിലുമാണ് അഡിക്‌ഷൻ.
∙ നിങ്ങൾ ഉദ്ദേശിച്ചതിലും കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കാറുണ്ടോ?
∙ അതുമൂലം ജോലികൾ മുടങ്ങാറുണ്ടോ?
∙ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ ഓൺലൈനിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?
∙ ഓൺലൈനിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാറുണ്ടോ?
∙ നിങ്ങളുടെ ഓൺലൈൻ ഉപയോഗം കൂടുതലാണെന്ന് ആരെങ്കിലും നിങ്ങളോടു പരാതിപ്പെട്ടിട്ടുണ്ടോ?
∙ എപ്പോഴും ഫോൺ പരിശോധിക്കാൻ തോന്നാറുണ്ടോ? പ്രത്യേകിച്ചും സമൂഹമാധ്യമങ്ങൾ?
∙ ഓൺലൈനിൽ നിങ്ങൾ എന്താണ് ചെയ്യുന്നതെന്നറിയാൻ മറ്റാരെങ്കിലും ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കുകയോ പ്രവർത്തനങ്ങൾ രഹസ്യമാക്കി വയ്ക്കുകയോ ചെയ്യാറുണ്ടോ?
∙ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ചിന്തകളിൽ നിന്നു രക്ഷപ്പെടാൻ നിങ്ങൾ ഫോൺ ഉപയോഗിക്കാറുണ്ടോ?
∙ ഇന്റർനെറ്റ് ഇല്ലാത്ത ജീവിതം വിരസവും സന്തോഷമില്ലാത്തതുമാണെന്ന് കരുതുന്നുണ്ടോ?
∙ ഇന്റർനെറ്റ് ഉപയോഗിക്കാത്ത സമയത്ത് ഇനിയെപ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കാൻ എപ്പോൾ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
∙ ഓൺലൈനിലായിരുക്കുമ്പോൾ ആരെങ്കിലും ശല്യപ്പെടുത്തിയാൽ ദേഷ്യപ്പെടാറുണ്ടോ?
∙ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനാൽ ഉറക്കം നഷ്ടപ്പെടാറുണ്ടോ?
∙ ഓൺലൈനിൽ ആയിരിക്കുമ്പോൾ അൽപസമയം കൂടി എന്നു പറയാറുണ്ടോ?
∙ ഓൺലൈനിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ടോ?
∙ ഓൺലൈനിലായിരിക്കുമ്പോൾ സന്തോഷവും ഓഫ്‌ലൈനിലായിരിക്കുമ്പോൾ സങ്കടവും തോന്നാറുണ്ടോ?
∙ മറ്റുള്ളവരുമായി പുറത്തുപോകുന്നതിനു പകരം ഓൺലൈൻ തിരഞ്ഞെടുത്തിട്ടുണ്ടോ?
∙ ഓൺലൈനിൽ അധിക നേരമുണ്ടായിരുന്നുവെന്നതു മറയ്ക്കാൻ ശ്രമിച്ചിട്ടുണ്ടോ?
∙ ഓഫ്ലൈൻ ആകുന്ന സമയത്ത് ഓൺലൈൻ ആകുന്ന സമയത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചിരിക്കാറുണ്ടോ?
∙ നിങ്ങളുടെ ഇന്റർനെറ്റ് ഉപയോഗം സ്കൂൾ, കോളജ്, ഓഫിസ് പ്രവർത്തനങ്ങളെ ബാധിക്കാറുണ്ടോ?
∙ ഓഫ്‌ലൈനിലായിരിക്കുമ്പോൾ വിഷാദമോ പരിഭ്രാന്തിയോ അനുഭവപ്പെടുകയും ഓൺലൈനിൽ തിരിച്ചെത്തിയാൽ അത് ഇല്ലാതാകുകയും ചെയ്യാറുണ്ടോ?
അപൂർവമായി–1
ഇടയ്ക്കിടെ–2
കൂടെക്കൂടെ–3
പലപ്പോഴും–4
എല്ലായ്പ്പോഴും–5
വേണം, ഡീ അഡിക്‌ഷൻ
മനസ്സമാധാനത്തിനു വേണ്ടിയാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് എന്നു പറഞ്ഞത് യുപി ക്ലാസിലെ ഒരു കുട്ടിയാണ്. ഫോളോവേഴ്സിന്റെ എണ്ണം കൂടിയതിനെച്ചൊല്ലി അടിപിടിയുണ്ടാക്കിയതാകട്ടെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും. വീട്ടിൽ നിന്നു പുറത്തിറങ്ങാതെ ഫോൺ ഉപയോഗിച്ച ആ കുട്ടിയിൽ വിറ്റാമിൻ ഡിയുടെ അളവ് ക്രമാതീതമായി കുറഞ്ഞു. ഇപ്പോൾ ചികിത്സയിലാണ്.
എന്താണ് ഡിജിറ്റൽ അഡിക്ഷൻ?
ഡിജിറ്റൽ ഉപകരണം അമിതമായി ഉപയോഗിക്കുകയും അതുവഴി ശാരീരിക, മാനസിക ആരോഗ്യത്തെ നശിപ്പിക്കുകയും നമ്മുടെ ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നതാണ് ഡിജിറ്റൽ അഡിക്ഷൻ. സാമൂഹിക ജീവിയായ മനുഷ്യന്റെ സാമൂഹിക ജീവിതം ഇല്ലാതാക്കുന്ന ഡിജിറ്റൽ ഡി അഡിക്ഷൻ യഥാർഥ ലോകത്തു നിന്ന് നമ്മെ ഒറ്റപ്പെടുത്തും. വിഷാദത്തിലേക്കു തള്ളിവിടും. അതിനാൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ജാഗ്രത പുലർത്തണം. സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ കൗൺസിലറുടെ സഹായം തേടണം.
എത്ര സമയം ഉപയോഗിക്കാം?
ലോകാരോഗ്യ സംഘടന ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനനുസരിക്കുന്നത് അഡിക്ഷൻ കുറയ്ക്കാൻ സഹായിക്കുമെന്നു മാത്രമല്ല, നമ്മുടെ ജീവിതത്തെ ലോകവുമായി കൂടുതൽ ബന്ധിപ്പിക്കും.
ജനനം മുതൽ രണ്ടു വയസ്സു വരെ–സ്ക്രീൻ കാണിക്കരുത്.
രണ്ടു വയസ്സു മുതൽ ആറു വയസ്സു വരെ–30 മിനിറ്റ്
ആറു വയസ്സു വരെ 12 വയസ്സു വരെ–ഒരു മണിക്കൂർ
12 വയസ്സു മുതൽ 18 വയസ്സു വരെ–രണ്ട് മണിക്കൂർ
ഡിജിറ്റൽ അഡിക്ഷൻ ഇല്ലാതാക്കുന്നത്
കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കും.
ഭാഷ പഠിക്കുന്നതിന്റെ വേഗം കുറയും.
തലച്ചോറിന്റെ വികാസം കുറയ്ക്കും.
സമയദൈർഘ്യം വളരെ കുറവുള്ള റീൽസ് ഒരുപാട് കാണുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മനുഷ്യന്റെ കഴിവിനെ കുറയ്ക്കും. ഇതു പഠനത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കും.
എത്ര സമയം കണ്ടു?
ഫോണിന്റെ സെറ്റിങ്സിൽ പോകുക. ഡിജിറ്റൽ വെൽബിയിങ് ആൻഡ് പേരന്റിങ് എന്ന് സേർച്ച് ചെയ്യുക. എത്ര സമയം ഉപയോഗിച്ചുവെന്ന് കാണാം. ഏത് ആപ്ലിക്കേഷനിലാണ് കൂടുതൽ സമയം ചെലവഴിച്ചതെന്നും മനസ്സിലാക്കാം.