മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞ് ജാർഖണ്ഡ് സ്വദേശി മരിച്ചു
ഇരിട്ടി ∙ തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയുടെ ഭാഗമായ മാക്കൂട്ടം ചുരം റോഡിൽ മാക്കൂട്ടം അമ്പുക്കടയ്ക്കു സമീപം കണ്ടെയ്നർ ലോറി മറിഞ്ഞ് ജാർഖണ്ഡ് സ്വദേശിക്കു ദാരുണാന്ത്യം. 5 പേർക്കു പരുക്കേറ്റു. ലോറിയിലുണ്ടായിരുന്ന ബുദ്ധരാം (45) ആണു മരിച്ചത്. ലോറി ഡ്രൈവർ തെലങ്കാന സ്വദേശി നാഗേശ്വർ റാവു (30), ജാർഖണ്ഡ്

ഇരിട്ടി ∙ തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയുടെ ഭാഗമായ മാക്കൂട്ടം ചുരം റോഡിൽ മാക്കൂട്ടം അമ്പുക്കടയ്ക്കു സമീപം കണ്ടെയ്നർ ലോറി മറിഞ്ഞ് ജാർഖണ്ഡ് സ്വദേശിക്കു ദാരുണാന്ത്യം. 5 പേർക്കു പരുക്കേറ്റു. ലോറിയിലുണ്ടായിരുന്ന ബുദ്ധരാം (45) ആണു മരിച്ചത്. ലോറി ഡ്രൈവർ തെലങ്കാന സ്വദേശി നാഗേശ്വർ റാവു (30), ജാർഖണ്ഡ് സ്വദേശികളായ രാജേന്ദർ (24), ജയ മംഗൽ ഓറൻ (25), ആകാശ് ഓറൺ (17), സുരേഷ് (22) എന്നിവരെ പരുക്കുകളോടെ കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്കു 12ന് ലോറി മാക്കൂട്ടം തോട്ടിലെ പാലത്തിലേക്കു പ്രവേശിക്കുന്നതിനിടെയാണ് അപകടം.
ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്കു കേബിൾ പണിക്കുള്ള കൂറ്റൻ യന്ത്രസാമഗ്രികൾ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്കു മറിയുകയായിരുന്നു. പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് സംരക്ഷണഭിത്തിയിൽ ഇടിച്ചുനിന്നതിനാൽ താഴ്ചയിലേക്കു മറിഞ്ഞില്ല.ഡ്രൈവർ പുറത്തിറങ്ങി മറ്റുള്ളവരെ പുറത്തെത്തിച്ചു. സമീപത്തെ കടക്കാരും മാക്കൂട്ടം ഔട്പോസ്റ്റിലെ പൊലീസുകാരും ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലെ വനപാലകരും രക്ഷാപ്രവർത്തനത്തിനു ഒപ്പം ചേർന്നു. തൽക്ഷണം മരിച്ച ബുദ്ധരാം ഉൾപ്പെടെ ഉള്ളവർ ഇരുന്ന ഭാഗം പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചമർന്നു പോയിരുന്നു. ഇരിട്ടിയിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.പുണിയ ഓറൺ ആണ് മരിച്ച ബുദ്ധരാമിന്റെ ഭാര്യ. മക്കൾ : ഊർമിള കുമാരി , സുനിത കുമാരി , സൂരജ് ഓറൺ, മനീഷ കുമാരി .