വളപട്ടണം കവർച്ച: ആ സംശയം സത്യമായി; കേസ് എത്തിയത് അന്വേഷണ സംഘം സംശയിച്ച ദിശയിൽ തന്നെ
വളപട്ടണം∙ മന്നയിൽ അരി മൊത്ത വ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും മുന്നൂറിലേറെ പവനും മോഷ്ടിച്ച കേസ് ഒടുവിൽ എത്തിയത് അന്വേഷണ സംഘം സംശയിച്ച ദിശയിൽ തന്നെ. അത്രയും രഹസ്യസ്വഭാവമുള്ള ലോക്കർ താക്കോൽ കൊണ്ട് തുറന്ന് നടത്തിയ കവർച്ചക്കേസ് കീറാമുട്ടിയായാണ് അന്വേഷണസംഘം കണ്ടിരുന്നത്. വീട്ടുടമ

വളപട്ടണം∙ മന്നയിൽ അരി മൊത്ത വ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും മുന്നൂറിലേറെ പവനും മോഷ്ടിച്ച കേസ് ഒടുവിൽ എത്തിയത് അന്വേഷണ സംഘം സംശയിച്ച ദിശയിൽ തന്നെ. അത്രയും രഹസ്യസ്വഭാവമുള്ള ലോക്കർ താക്കോൽ കൊണ്ട് തുറന്ന് നടത്തിയ കവർച്ചക്കേസ് കീറാമുട്ടിയായാണ് അന്വേഷണസംഘം കണ്ടിരുന്നത്. വീട്ടുടമ അഷ്റഫിന്റെ നീക്കങ്ങൾ വ്യക്തമായി അറിയുന്ന ആളുടെ സഹായം മോഷ്ടാവിന് ലഭിച്ചിട്ടുണ്ടെന്ന് ആദ്യമേ തന്നെ സംശയിച്ചിരുന്നു. അതിനാൽ പ്രദേശം കേന്ദ്രീകരിച്ചും വീട്ടുകാരുടെ അടുപ്പക്കാരെയും അയൽവാസികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
വ്യാപാരബന്ധമുള്ള സുഹൃത്തുക്കളെയും പരിചയക്കാരെയും ചോദ്യം ചെയ്തു. പിടിയിലായ ആൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നെങ്കിലും ഇന്നലെ വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. ഇതര ജില്ലകളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതില്ലെന്നും ജില്ലയ്ക്ക് അകത്ത് തന്നെ അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം സൂചിപ്പിച്ചിരുന്നു. സിസിടിവി ക്യാമറകളും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം കൂടുതലായും മുന്നോട്ടു കൊണ്ടുപോയത്. സിസിടിവി ക്യാമറകൾ കണ്ണിമ തെറ്റാതെ നിരീക്ഷിക്കേണ്ടതിനാൽ അന്വേഷണ സംഘം വിപുലീകരിക്കുകയും ചെയ്തിരുന്നു.
കസ്റ്റഡിയിലെടുത്ത ആളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. മോഷണത്തിന് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. വീടു കുത്തിത്തുറന്ന് ഇത്രയേറെ പണവും ആഭരണങ്ങളും മോഷണം നടത്തിയത് സംസ്ഥാനത്തു തന്നെ അപൂർവ സംഭവമായതിനാൽ കേസ് അന്വേഷണം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
വളപട്ടണത്തെ വൻ കവർച്ച: അയൽവാസി കസ്റ്റഡിയിൽ
കണ്ണൂർ ∙ വളപട്ടണം മന്നയിൽ അരിവ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവൻ ആഭരണങ്ങളും കവർന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അഷ്റഫുമായി അടുത്ത ബന്ധം പുലർത്തുന്ന അയൽവാസി ലിജീഷിനെയാണ് ഇന്നലെ വൈകിട്ട് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്യുന്നു. വീട്ടുകാരുമായി വളരെ അടുപ്പമുള്ള ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കഴിഞ്ഞമാസം 19ന് വീടുപൂട്ടി മധുരയിൽ കല്യാണത്തിനു പോയ അഷ്റഫും കുടുംബവും 24നു രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ജനലിന്റെ ഗ്രിൽ ഇളക്കിമാറ്റി അകത്തുകടന്ന് കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണു കവർന്നത്. ഒരാൾ മാത്രമാണു മോഷണത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. റൂറൽ എസ്‌പി അനൂജ് പലിവാളിന്റെയും കണ്ണൂർ സിറ്റി എസിപി ടി.കെ.രത്നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.