കണ്ണൂർ ജില്ലയിൽ ഇന്ന് (03-12-2024); അറിയാൻ, ഓർക്കാൻ
കലക്ടറേറ്റ് മാർച്ച് മാറ്റിവച്ചു കണ്ണൂർ∙ ജില്ലാ കലക്ടർ അരുൺ കെ. വിജയനെ മാറ്റി നിർത്തുക, നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു കൈമാറുക, നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നാളെ നടത്താനിരുന്ന കലക്ടറേറ്റ് മാർച്ച് മാറ്റിവച്ചു.
കലക്ടറേറ്റ് മാർച്ച് മാറ്റിവച്ചു കണ്ണൂർ∙ ജില്ലാ കലക്ടർ അരുൺ കെ. വിജയനെ മാറ്റി നിർത്തുക, നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു കൈമാറുക, നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നാളെ നടത്താനിരുന്ന കലക്ടറേറ്റ് മാർച്ച് മാറ്റിവച്ചു.
കലക്ടറേറ്റ് മാർച്ച് മാറ്റിവച്ചു കണ്ണൂർ∙ ജില്ലാ കലക്ടർ അരുൺ കെ. വിജയനെ മാറ്റി നിർത്തുക, നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു കൈമാറുക, നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നാളെ നടത്താനിരുന്ന കലക്ടറേറ്റ് മാർച്ച് മാറ്റിവച്ചു.
കലക്ടറേറ്റ് മാർച്ച് മാറ്റിവച്ചു; കണ്ണൂർ∙ ജില്ലാ കലക്ടർ അരുൺ കെ. വിജയനെ മാറ്റി നിർത്തുക, നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു കൈമാറുക, നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നാളെ നടത്താനിരുന്ന കലക്ടറേറ്റ് മാർച്ച് മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണു പരിപാടി മാറ്റിയതെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.
റെയിൽവേ ഗേറ്റ് അടച്ചിടും
∙എടക്കാട്- കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ എൻഎച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) ലവൽ ക്രോസ് 6 മുതൽ 8 വരെ രാവിലെ 8 മുതൽ രാത്രി 11 വരെ അറ്റകുറ്റപ്പണികൾക്ക് അടച്ചിടും.
ഗതാഗത നിയന്ത്രണം
∙കാടാച്ചിറ എടക്കാട് റോഡിൽ ആനപ്പാലത്ത് കൾവർട്ട് നിർമാണം, എളയാവൂർ അമ്പലം റോഡിൽ ഡ്രെയ്നേജ് പ്രവൃത്തി ഇവ നടക്കുന്നതിനാൽ ഇതുവഴി ഇന്നുമുതൽ ഒരു മാസത്തേക്ക് വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു.
യോഗം 5ന്
∙ജില്ലാ ആസൂത്രണ സമിതി യോഗം 5ന് ഉച്ചയ്ക്ക് 12ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.
അഭിമുഖം 5ന്
∙പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ ട്യൂട്ടർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എംബിബിഎസ് കഴിഞ്ഞ് ടിസിഎംസി റജിസ്ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം. 5ന് രാവിലെ 11ന് പ്രിൻസിപ്പൽ ഓഫിസിൽ അഭിമുഖം. gmckannur.edu.in ഫോൺ: 04972808111
ഇന്റർവ്യൂ 18ന്
∙കണ്ണൂർ ഗവ ആയുർവേദ കോളജിൽ ബയോസ്റ്റാറ്റീഷ്യൻ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 18ന് രാവിലെ 11 ന് കോളജിൽ വോക് ഇൻ ഇന്റർവ്യൂ. ഫോൺ : 0497 2800167
'കരുതലും കൈത്താങ്ങും': പരാതികൾ 6 വരെ
കണ്ണൂർ∙ ജില്ലയിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല പരാതിപരിഹാര അദാലത്തിലേക്കുള്ള പരാതികൾ ആറ് വരെ സ്വീകരിക്കും. പരാതികൾ അക്ഷയ കേന്ദ്രങ്ങളിലും, താലൂക്ക് ഓഫിസുകളിലും, കരുതൽ പോർട്ടൽ karuthal.kerala.gov.in വഴി ഓൺലൈനായും സമർപ്പിക്കാം. പരാതി സമർപ്പിക്കുന്നവർ കൈപ്പറ്റ് രസീത് വാങ്ങേണ്ടതും പരാതിയുടെ പകർപ്പ് എടുത്തു സൂക്ഷിക്കേണ്ടതുമാണ്. പരാതി കക്ഷിയുടെ പേര്, വിലാസം, ഇ-മെയിൽ വിലാസം (ലഭ്യമെങ്കിൽ), മൊബൈൽ നമ്പർ, വാട്‌സാപ് നമ്പർ (ലഭ്യമെങ്കിൽ), ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ള ഓഫിസ്, ഫയൽ നമ്പർ (ലഭ്യമെങ്കിൽ) എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിലുള്ള പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, പി.പ്രസാദ്, ഒ.ആർ.കേളു എന്നിവരുടെ നേതൃത്വത്തിൽ 9 മുതൽ 16 വരെയാണ് ജില്ലയിൽ അദാലത്ത് നടക്കുന്നത്. 9ന് കണ്ണൂർ താലൂക്ക്, 10ന് തലശ്ശേരി താലൂക്ക്, 12ന് തളിപ്പറമ്പ് താലൂക്ക്, 13ന് പയ്യന്നൂർ താലൂക്ക്, 16ന് ഇരിട്ടി താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത്.
അധ്യാപക നിയമനം
∙ചെറുകുന്ന് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അസി. ഡിസൈനർ ഫാഷൻ ഹോം ആൻഡ് മെയ്ഡ് അപ്‌സ് എന്ന വിഷയത്തിന്റെ വൊക്കേഷനൽ ടീച്ചർ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 6ന് രാവിലെ 11. 30 ന് സ്‌കൂളിൽ അഭിമുഖം. ഫോൺ: 0497 2861793
ചെറുവാഞ്ചേരി ∙ പാട്യം ഗോപാലൻ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും.
എസ്എൻഡിപി പഠനക്യാംപ് നാളെ
ഇരിട്ടി∙ എസ്എൻഡിപി ഇരിട്ടി യൂണിയന്റെ നേതൃത്വത്തിൽ സ്വാശ്രയ സംഘം, വനിതാ സംഘം ഭാരവാഹികൾക്കുള്ള ഏകദിന പഠന ക്യാംപ് 4ന് 10മണിക്ക് ഇരിട്ടി ശ്രീനാരായണഗുരു മന്ദിരത്തിൽ നടത്തും.
കപ്പൽ യാത്ര സംഘടിപ്പിക്കും
തലശ്ശേരി∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഡിസംബർ 7ന് കൊച്ചിയിൽ ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. തലശ്ശേരി ഡിപ്പോയിൽ നിന്ന് രാവിലെ 5.45 ന്ആരംഭിക്കുന്ന യാത്ര ഡിസംബർ 8ന് രാവിലെ നാലിന് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. കപ്പലിലെ ഭക്ഷണം, എൻട്രി ഫീസ് ഉൾപ്പെടെ 4280 രൂപയാണ് ടിക്കറ്റ് ചാർജ്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9497879962, 9495650994.
വൈദ്യുതി മുടക്കം
ചാലോട്∙ ചാലോട് ഇലക്ട്രിക് സെക്‌ഷനിലെ ഹരിലത, ചാലോട് ബസ് സ്റ്റാൻഡ്, തവക്കൽ വുഡ്, ഇൻഡോർ, ശിവവുഡ്, ടാറ്റാ ടവർ, മൂലക്കരി പഞ്ചായത്ത് കിണർ, കാനച്ചേരി ആശ്രമം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 2 വരെ. കാനാട്, ഓട്ടായിക്കര, പള്ളിക്കര, പാടിച്ചാൽ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 4 വരെ.