ഒരു കേസ് അന്വേഷിച്ചു, രണ്ടെണ്ണം തെളിഞ്ഞു; 1.21 കോടിയും 267 പവനും സേഫായി കട്ടിലിനടിയിൽ
കണ്ണൂർ ∙ ഒരു കോടിയിലേറെ രൂപയും മുന്നൂറോളം പവനും കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ മോഷ്ടാവിനെക്കുറിച്ച് ഒരേയൊരു സൂചന മാത്രമാണുണ്ടായിരുന്നത് – കഷണ്ടി ഉള്ളയാൾ. വളപട്ടണം മോഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞയാളുടെ കഷണ്ടിയാണ് മോഷ്ടാവിലേക്കുള്ള ആദ്യ സൂചനയായത്. അഷ്റഫിന്റെ വീട്ടിൽ 7 സിസിടിവി ക്യാമറകളാണ്

കണ്ണൂർ ∙ ഒരു കോടിയിലേറെ രൂപയും മുന്നൂറോളം പവനും കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ മോഷ്ടാവിനെക്കുറിച്ച് ഒരേയൊരു സൂചന മാത്രമാണുണ്ടായിരുന്നത് – കഷണ്ടി ഉള്ളയാൾ. വളപട്ടണം മോഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞയാളുടെ കഷണ്ടിയാണ് മോഷ്ടാവിലേക്കുള്ള ആദ്യ സൂചനയായത്. അഷ്റഫിന്റെ വീട്ടിൽ 7 സിസിടിവി ക്യാമറകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു ക്യാമറയിൽ ഒരാൾ മതിൽ ചാടിക്കടക്കുന്ന ദൃശ്യം ലഭിച്ചിരുന്നു. മുഖംമൂടിയണിഞ്ഞെത്തിയ മോഷ്ടാവ് മറ്റൊരു സിസിടിവി ക്യാമറ തിരിച്ചുവച്ചപ്പോൾ അത് മോഷണം നടന്ന മുറിക്കു നേരെയായി. മോഷ്ടാവിന്റെ കഷണ്ടിയും മുഖത്തിന്റെ ഒരു ഭാഗവും ദൃശ്യത്തിൽ തെളിഞ്ഞു.
മോഷണം നടന്ന വീടിന്റെ പരിസരത്തും വളപട്ടണത്തും കഷണ്ടിയുള്ള ആളുകളെ ചോദ്യം ചെയ്തു. ഇക്കൂട്ടത്തിൽ ലിജേഷുമുണ്ടായിരുന്നു. എന്നാൽ ലിജേഷിനെ ആദ്യം ചോദ്യം ചെയ്തപ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. നവംബർ 30ന് ഉച്ചയ്ക്കു ശേഷം ലിജേഷിനെ വീണ്ടും വളപട്ടണം സ്റ്റേഷനിലേക്കു വിളിച്ചു രാത്രി 11 വരെ ചോദ്യം ചെയ്തു. ലിജേഷിന്റെ വെപ്രാളത്തിൽ സംശയം തോന്നിയ പൊലീസ് പിറ്റേന്ന് രാവിലെ വീണ്ടും എത്താൻ ആവശ്യപ്പെട്ടു. രാവിലെ കൃത്യസമയത്ത് എത്തിയ ഇയാളെ വൈകിട്ട് 7 മണിവരെ ചോദ്യം ചെയ്തു. അപ്പോഴും ലിജേഷ് മോഷണം സമ്മതിച്ചില്ല.
എന്നാൽ വളപട്ടണത്തുനിന്ന് ആറു കിലോമീറ്റർ അകലെ കീച്ചേരിയിലെ ആൾതാമസമില്ലാത്ത വീട്ടിൽ കഴിഞ്ഞ വർഷം നടന്ന മോഷണവും ഇതേരീതിയിൽ ജനൽ ഇളക്കിമാറ്റിയാണെന്ന് പൊലീസ് കണ്ടെത്തി. അവിടെനിന്നു ലഭിച്ച വിരലടയാളവും ലിജേഷിന്റെ വിരലടയാളവും ഒന്നാണെന്നു പരിശോധനയിൽ തെളിഞ്ഞതോടെയാണ് ലിജേഷ് മോഷ്ടാവാണെന്ന് പൊലീസ് ഉറപ്പിച്ചത്. ഞായറാഴ്ച 12 മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിൽ ലിജേഷ് കുറ്റം സമ്മതിച്ചു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
അങ്ങനെ വളപട്ടണം കേസിനൊപ്പം കീച്ചേരി മോഷണക്കേസും തെളിയുകയും ചെയ്തു. പ്രമുഖ ബിരിയാണി അരി ബ്രാൻഡ് ആയ ‘അഷ്റഫ് അരി’ ഉടമയായ അഷ്റഫും കുടുംബവും വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ മാസം 19ന് വീട് പൂട്ടി മധുരയിലേക്കു പോയിരുന്നു. 24ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.