കണ്ണൂർ ജില്ലയിൽ ഇന്ന് (06-12-2024); അറിയാൻ, ഓർക്കാൻ
കണ്ണൂർ സർവകലാശാലഅറിയിപ്പ് ഇന്റേണൽഅസസ്മെന്റ്ഇംപ്രൂവ്മെന്റ് പരീക്ഷ ∙2016 റഗുലേഷൻ ബിഎഎൽഎൽബി വിദ്യാർഥികളുടെ ഇന്റേണൽ അസസ്മെന്റ് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 10 വരെ പിഴയില്ലാതെയും 12 വരെ പിഴയോടെയും അപേക്ഷിക്കാം. അസിസ്റ്റന്റ് പ്രഫസർ ∙ധർമശാല ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഫിസിക്കൽ എജ്യുക്കേഷനും മലയാളത്തിനും

കണ്ണൂർ സർവകലാശാല അറിയിപ്പ്
ഇന്റേണൽ അസസ്മെന്റ് ഇംപ്രൂവ്മെന്റ് പരീക്ഷ
∙2016 റഗുലേഷൻ ബിഎഎൽഎൽബി വിദ്യാർഥികളുടെ ഇന്റേണൽ അസസ്മെന്റ് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 10 വരെ പിഴയില്ലാതെയും 12 വരെ പിഴയോടെയും അപേക്ഷിക്കാം.
അസിസ്റ്റന്റ് പ്രഫസർ
∙ധർമശാല ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഫിസിക്കൽ എജ്യുക്കേഷനും മലയാളത്തിനും അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 10ന് രാവിലെ 10ന് ക്യാംപസിൽ. 9947988890
ഫിനാൻസ് ഓഫിസർ നിയമനം
∙ ഫിനാൻസ് ഓഫിസർ തസ്തികയിലേക്ക് നേരിട്ടോ, കേന്ദ്ര-സംസ്ഥാന സർവീസുകളിൽ നിന്ന് ഡപ്യൂട്ടേഷനിലോ നിയമനം നടത്തുന്നു. അപേക്ഷ 23 വരെ. www.kannuruniversity.ac.in
ഡോക്യുമെന്ററി പ്രദർശനം
കണ്ണൂർ ∙ മനുഷ്യാവകാശ ദിനമായ 10നു വൈകിട്ട് 4നു ‘പ്രിസണർ നമ്പർ 626710 ഈസ് പ്രസന്റ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും സംവിധായകൻ ലളിത് വാചാനിയുമായി ചേതന ഫിലിം ആൻഡ് കൾചറൽ സൊസൈറ്റി ഓൺലൈൻ മുഖാമുഖവും സംഘടിപ്പിക്കുന്നു. യോഗശാല റോഡിലെ കെപിഎസ്ടിഎ ഹാളിൽ നടക്കുന്ന പരിപാടിയിൽ മനുഷ്യാവകാശ പ്രവർത്തകൻ കെ.രാമചന്ദ്രൻ പ്രഭാഷണം നടത്തും.
അസിസ്റ്റന്റ് പ്രഫസർ നിയമനം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു ഫാഷൻ ഡിസൈനിങ് / ഗാർമെന്റ് ടെക്നോളജി/ ഡിസൈനിങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്, അധ്യാപന പരിചയം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം 17ന് വൈകിട്ട് 5ന് മുൻപ് എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ–7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം. 0497 2835390.
ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി
കണ്ണൂർ ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സിസിടിവി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 97454 79354.
ക്ലിന്റ് സ്മാരക ബാലചിത്ര രചന മത്സരം
സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്ര രചന മത്സരത്തിന്റെ ജില്ലാതല മത്സരം 7ന് രാവിലെ 9 മുതൽ കണ്ണൂർ ചിന്മയ ബാലഭവനിൽ നടക്കും. റജിസ്‌ട്രേഷൻ രാവിലെ 8.30ന് തുടങ്ങും. ഫോൺ: 96560 61031.
അളവുതൂക്ക ഉപകരണങ്ങൾ മുദ്രവയ്ക്കാം
പയ്യന്നൂർ ∙ പുനഃപരിശോധന നടത്തി മുദ്ര ചെയ്യിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്തിൽ ഹാജരാക്കി മുദ്ര ചെയ്യുന്നതിന് 14 വരെ താലൂക്ക് ലീഗൽ മെട്രോളജി ഓഫിസിൽ അപേക്ഷ സ്വീകരിക്കും. 15 മുതൽ 24 വരെ മുദ്ര ചെയ്ത് കൊടുക്കും.
അധ്യാപക നിയമനം
കൂത്തുപറമ്പ് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 7ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
കതിരൂർ∙ ജിവിഎച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി അറബിക് ഒഴിവിലേക്ക് 9ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും.
പെരിങ്ങോം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.
വൈദ്യുതി മുടങ്ങും
പാടിയോട്ടുചാൽ ∙ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ കാഞ്ഞിരപ്പൊയിൽ, കൂവപ്പൊയിൽ, കോട്ടോൽ പാറ, തണ്ടനാട്ടുപൊയിൽ, സോഫ് ടെക്സ്, കണ്ണങ്കൈ നഗർ, അരവഞ്ചാൽ, നങ്ങാരത്ത്, വെളിച്ചന്തോട്, പൂവത്തിൻകാട്, വെള്ളിക്ക തൊട്ടി, കോലാച്ചികുണ്ട്, കണ്ണങ്കൈ ടവർ, ഡാവിലിൻ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.