മട്ടന്നൂർ ∙ മട്ടന്നൂർ മണ്ഡലത്തിൽ ഡിഫറന്റ് ആർട്സ് സെന്റർ ആൻഡ് കൾചറൽ കോംപ്ലക്‌സ് വരുന്നു. മണ്ഡലത്തിന്റെ സാംസ്കാരിക മുന്നേറ്റം ലക്ഷ്യമിട്ട് ആവിഷ്കരിച്ച കോംപ്ലക്സിന്റെ നിർമാണപ്രവർത്തനങ്ങൾക്കു മുന്നോടിയായി ഉരുവച്ചാൽ കോട്ടകാണിക്കുന്നിൽ ഭൂമി ലെവലാക്കാൻ തുടങ്ങി. കെ.കെ.ശൈലജ എംഎൽഎയുടെ ഇടപെടലിൽ സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ ∙ മട്ടന്നൂർ മണ്ഡലത്തിൽ ഡിഫറന്റ് ആർട്സ് സെന്റർ ആൻഡ് കൾചറൽ കോംപ്ലക്‌സ് വരുന്നു. മണ്ഡലത്തിന്റെ സാംസ്കാരിക മുന്നേറ്റം ലക്ഷ്യമിട്ട് ആവിഷ്കരിച്ച കോംപ്ലക്സിന്റെ നിർമാണപ്രവർത്തനങ്ങൾക്കു മുന്നോടിയായി ഉരുവച്ചാൽ കോട്ടകാണിക്കുന്നിൽ ഭൂമി ലെവലാക്കാൻ തുടങ്ങി.  കെ.കെ.ശൈലജ എംഎൽഎയുടെ ഇടപെടലിൽ സംസ്ഥാന സർക്കാരാണു പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 5 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തും. പദ്ധതിയുടെ ത്രീ ഡി വിഷൻ പ്രദർശനം എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. പദ്ധതി യാഥാർത്ഥ്യമായാൽ കേരള വർമ പഴശ്ശിരാജയ്ക്കുള്ള മറ്റൊരു സ്മാരകം കൂടിയാകും കോംപ്ലക്സ്.

ഭിന്നശേഷിക്കുട്ടികൾക്കും അവസരം ലഭിക്കും
ഉരുവച്ചാലിൽ നഗരസഭ വിട്ടുനൽകിയ സ്ഥലത്താണു കോംപ്ലക്സ് നിർമിക്കുന്നത്. ഭിന്നശേഷിക്കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുമായി കൾചറൽ ആൻഡ് ഡിഫറന്റ് ആർട്സ് സെന്ററും കലാകാരൻമാർക്കു കല അഭ്യസിക്കാനുള്ള കലാകേന്ദ്രം, സർക്കസ് പെർഫോമൻസ് തിയറ്റർ എന്നിവയാണു സാംസ്കാരിക കേന്ദ്രത്തിന്റെ ഭാഗമായി നിർമിക്കുക. 

ADVERTISEMENT

ആദ്യഘട്ടത്തിൽ 250 പേർക്കിരിക്കാൻ കഴിയുന്ന ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേജ്, ഗ്രൗണ്ട്, ശുചിമുറി ബ്ലോക്ക്, ചുറ്റുമതിൽ, റോഡ് റീട്ടെയിനിങ് വാൾ, വൈദ്യുതീകരണം, കോട്ടകാണിക്കുന്നിനു മുകളിൽ 4 നിലകളിലായുള്ള വാച്ച് ടവർ, പൊതുജനങ്ങൾക്കിരിക്കാനുള്ള ഇടം, കുട്ടികൾക്കുള്ള ആധുനിക രീതിയിലുള്ള കളിസ്ഥലം തുടങ്ങിയവ നിർമിക്കും.

ഏറ്റെടുക്കും, ഒരേക്കർ ഭൂമി കൂടി
ഒരേക്കർ സ്ഥലം കൂടി പദ്ധതിക്കായി എറ്റെടുക്കുന്നുണ്ട്. ഇതിന്റെ നോട്ടിഫിക്കേഷനായെങ്കിലും നിലവിൽ നഗരസഭയുടെ കൈവശമുള്ള സ്ഥലത്താകും നിർമാണം നടത്തുന്നത്. പഴശ്ശി പ്ലേ എന്ന പേരിൽ കൃത്രിമമായി നിർമിക്കുന്ന വലിയ പാറക്കെട്ടിനുള്ളിൽ പഴശ്ശിരാജയുടെ ചരിത്രം മനസ്സിലാക്കാൻ സ്ഥിരമായി പ്രവർത്തിക്കുന്ന തിയറ്റർ, പാറക്കെട്ടിനു മുകളിലൂടെ ഒഴുകുന്ന കൃത്രിമ വെള്ളച്ചാട്ടം, ഇതിനു മുകളിൽ കയറാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യം എന്നിവയും ഒരുക്കും.

ADVERTISEMENT

കൂടാതെ സമീപത്ത് ഓപ്പൺ എയർ തിയറ്റർ, പാർക്കിങ്, കലാമേഖലകളിലുള്ളവർക്കും മറ്റും താമസിച്ചു പരിശീലിക്കാനും എഴുതാനും പറ്റുന്ന പ്രത്യേക മുറികളും ഡോർമിറ്ററികളുമുള്ള കെട്ടിടം, കളരി തുടങ്ങിയവയാണ് അടുത്ത ഘട്ടത്തിൽ യാഥാർഥ്യമാക്കുക. മറ്റു പ്രദേശങ്ങളിൽ നിന്നടക്കം ആളുകൾക്കു സന്ദർശിക്കാനും കലാകാരന്മാർക്ക് അവരുടെ കല പരിപോഷിപ്പിക്കാനുമുള്ള രാജ്യാന്തര നിലവാരത്തിലുള്ള ഒരു കേന്ദ്രമായി കോംപ്ലക്സിനെ മാറ്റാനാണു ശ്രമം.