പാലത്തായി കല്ലംകുന്ന് സങ്കേതത്തിലെ 16 കുടുംബങ്ങൾക്ക് ശുദ്ധജലമില്ല; ജല അതോറിറ്റിയുടെ ജലവിതരണം നിലച്ചു
പാനൂർ ∙ നഗരസഭയിലെ 16 കുടുംബങ്ങൾ താമസിക്കുന്ന പാലത്തായി കല്ലംകുന്ന് സങ്കേതത്തിൽ മഴക്കാലത്തും ശുദ്ധജലപ്രശ്നം രൂക്ഷം. ജല അതോറിറ്റിയുടെ ജലവിതരണം നിലച്ചിട്ട് ആഴ്ചയായി. പ്രാഥമിക ആവശ്യത്തിനു പോലും വെള്ളമില്ലാതെ 16 കുടുംബങ്ങൾ ദുരിതത്തിലാണ്. കോളനിയിലെ ഒരു പൊതുകിണറിനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. കിണറ്റിലെ

പാനൂർ ∙ നഗരസഭയിലെ 16 കുടുംബങ്ങൾ താമസിക്കുന്ന പാലത്തായി കല്ലംകുന്ന് സങ്കേതത്തിൽ മഴക്കാലത്തും ശുദ്ധജലപ്രശ്നം രൂക്ഷം. ജല അതോറിറ്റിയുടെ ജലവിതരണം നിലച്ചിട്ട് ആഴ്ചയായി. പ്രാഥമിക ആവശ്യത്തിനു പോലും വെള്ളമില്ലാതെ 16 കുടുംബങ്ങൾ ദുരിതത്തിലാണ്. കോളനിയിലെ ഒരു പൊതുകിണറിനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. കിണറ്റിലെ വെള്ളം കുടിക്കാൻപോലും തികയുന്നില്ല. ഒരാഴ്ചയായി ജലവിതരണം നിലച്ചിരിക്കുകയാണ്. മഴവെള്ളം സംഭരിച്ചാണ് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നത്. ജലവിതരണം കൃത്യമായി നടന്നാൽ മാത്രമേ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയൂ. ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും കോളനി നിവാസികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം ശുദ്ധജലത്തിന്റേതാണ്.