ഫാർമസിക്ക് മുന്നിൽ വഴി തടഞ്ഞ് മതിൽ
പയ്യന്നൂർ ∙ സർക്കാരിന്റെ കാരുണ്യ കമ്യൂണിറ്റി ഫാർമസിക്ക് മുന്നിൽ വഴി തടഞ്ഞ് കൂറ്റൻ മതിൽ ഉയർന്നു. ഗവ. താലൂക്ക് ആശുപത്രിയിലെ കാരുണ്യ കമ്യൂണിറ്റി ഫാർമസിക്ക് മുന്നിൽ റോഡിൽ നിന്നുള്ള വഴി തടഞ്ഞു കൊണ്ടും പുറത്ത് നിന്നുള്ള കാഴ്ച മറച്ചുമാണ് ആരോഗ്യ വകുപ്പ് കൂറ്റൻ മതിൽ പണിതത്. ഒന്നാം പിണറായി സർക്കാരാണ്

പയ്യന്നൂർ ∙ സർക്കാരിന്റെ കാരുണ്യ കമ്യൂണിറ്റി ഫാർമസിക്ക് മുന്നിൽ വഴി തടഞ്ഞ് കൂറ്റൻ മതിൽ ഉയർന്നു. ഗവ. താലൂക്ക് ആശുപത്രിയിലെ കാരുണ്യ കമ്യൂണിറ്റി ഫാർമസിക്ക് മുന്നിൽ റോഡിൽ നിന്നുള്ള വഴി തടഞ്ഞു കൊണ്ടും പുറത്ത് നിന്നുള്ള കാഴ്ച മറച്ചുമാണ് ആരോഗ്യ വകുപ്പ് കൂറ്റൻ മതിൽ പണിതത്.
ഒന്നാം പിണറായി സർക്കാരാണ് താലൂക്ക് ആശുപത്രിയിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കീഴിൽ ഫാർമസി അനുവദിച്ചത്. റോഡിന് അഭിമുഖമായുള്ള കെട്ടിടത്തിലാണ് ഫാർമസി തുടങ്ങിയത്. റോഡിനോട് ചേർന്നുള്ള കെട്ടിടത്തിൽ ഫാർമസി പ്രവർത്തിക്കുന്നതിനാൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും ഈ ഫാർമസി ഉപകാരപ്രദമായിരുന്നു.
എന്നാൽ ആശുപത്രിക്കെട്ടിട പുനർ നിർമിക്കുന്നതിന്റെ ഭാഗമായി കൂറ്റൻ മതിൽ നിർമിച്ചപ്പോൾ ഈ കെട്ടിടത്തിന് മുന്നിൽ ഗേറ്റ് സ്ഥാപിക്കാനോ ഫാർമസി പുറത്തുനിന്ന് കാണുംവിധം മതിൽ താഴ്ത്തിക്കെട്ടാനോ തയാറായില്ല. ഇപ്പോൾ ഫാർമസിയിലേക്ക് ആശുപത്രി ഗേറ്റിനടുത്ത് നിന്ന് ഇടുങ്ങിയ വഴിയിലൂടെ മതിലിനോട് ചേർന്ന് നടന്ന് പോകണം. ഇതിന് മുന്നിൽ എത്തിയാൽ മാത്രമേ ഫാർമസി പ്രവർത്തിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളൂ.
സിഗ്നൽ ബോർഡ് ഫാർമസിക്ക് മുന്നിൽ എത്തിയാൽ മാത്രമേ കാണാൻ പറ്റൂ. രോഗികൾക്ക് നേരിട്ട് വാഹനത്തിൽ വന്ന് മരുന്ന് വാങ്ങാനുള്ള സംവിധാനം ഇല്ലാതാക്കി. ആശുപത്രിയുടെ കെട്ടിടത്തിലെ മുറിയിലേക്ക് ഫാർമസി മാറ്റുമെന്നാണ് അധികൃതരുടെ വിശദീകരണം. അത് എപ്പോൾ എന്ന ചോദ്യത്തിന് മറുപടിയില്ല. മാത്രവുമല്ല പുറത്തുനിന്ന് വന്ന് എളുപ്പത്തിൽ മരുന്ന് വാങ്ങാനുള്ള സൗകര്യം ഇല്ലാതാക്കുകയും ചെയ്തു.