തിയറ്റർ കോംപ്ലക്സ് നിർമാണം ഇഴയുന്നു
പയ്യന്നൂർ ∙ ചലച്ചിത്ര വികസന കോർപറേഷന്റെ തിയറ്റർ കോംപ്ലക്സ് നിർമാണം ഇഴയുന്നു. ഒരു വർഷത്തിലധികമായി നിർത്തിവച്ച നിർമാണം തുടങ്ങിയെങ്കിലും വല്ലപ്പോഴും ഒന്നോ രണ്ടോ തൊഴിലാളികൾ വന്ന് പേരിന് ജോലി ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ എൻ. കരുണൻ ഉൾപ്പെടെയുള്ളവർ പയ്യന്നൂരിൽ വന്ന്

പയ്യന്നൂർ ∙ ചലച്ചിത്ര വികസന കോർപറേഷന്റെ തിയറ്റർ കോംപ്ലക്സ് നിർമാണം ഇഴയുന്നു. ഒരു വർഷത്തിലധികമായി നിർത്തിവച്ച നിർമാണം തുടങ്ങിയെങ്കിലും വല്ലപ്പോഴും ഒന്നോ രണ്ടോ തൊഴിലാളികൾ വന്ന് പേരിന് ജോലി ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ എൻ. കരുണൻ ഉൾപ്പെടെയുള്ളവർ പയ്യന്നൂരിൽ വന്ന് ഒക്ടോബർ 28ന് ടി.ഐ.മധുസൂദനൻ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം നടത്തി നിർമാണം പൂർത്തിയായി മാർച്ച് മാസത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയാണ് പണി പുനരാരംഭിച്ചത്.
കഴിഞ്ഞ ആഴ്ച ഒരു ദിവസമാണ് പണിയെടുത്തത്. വീണ്ടും ഇന്നലെ 2 പേർ വന്ന് പണിയെടുത്തു. ഇന്നലെ ചില ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏപ്രിൽ മാസം ഉദ്ഘാടനം നടത്തുമെന്ന് തൊഴിലാളിയോടു പറഞ്ഞിരുന്നു. ഇതേ രീതിയിൽ പോയാൽ ഈ തിയറ്റർ കോംപ്ലക്സ് പൂർത്തിയാകാൻ വർഷങ്ങളെടുക്കും. ഇതുവരെയുള്ള ബിൽ തുക കരാറുകാരന് കിട്ടാത്തത് നിർമാണത്തെ ബാധിച്ചതായി പറയുന്നു.