നഗരത്തിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകൾ; ആരോട് പറയാൻ?
തലശ്ശേരി∙ നഗരമധ്യത്തിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും നന്നാക്കാൻ നടപടിയില്ല. നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോവുന്ന ലോഗൻസ് റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്.വാധ്യാർപീടികയിൽ നിന്നുള്ള റോഡ് ലോഗൻസ് റോഡിൽ ചേരുന്നിടത്താണ് പൈപ്പിൽ ചോർച്ച. ഇവിടെ റോഡിൽ

തലശ്ശേരി∙ നഗരമധ്യത്തിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും നന്നാക്കാൻ നടപടിയില്ല. നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോവുന്ന ലോഗൻസ് റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്. വാധ്യാർപീടികയിൽ നിന്നുള്ള റോഡ് ലോഗൻസ് റോഡിൽ ചേരുന്നിടത്താണ് പൈപ്പിൽ ചോർച്ച. ഇവിടെ റോഡിൽ ഇന്റർലോക്ക് പതിച്ചതാണ്.
ദിവസങ്ങളോളം അടിയിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകിയതിനെത്തുടർന്ന് ഇവിടെ ഇന്റർലോക്ക് ഇളകിത്തുടങ്ങി. പൈപ്പ് പൊട്ടിയാൽ യഥാസമയം റിപ്പയർ ചെയ്യാത്തതുമൂലം വെള്ളം പാഴാവുന്നതിനു പുറമെ റോഡും തകരുന്നു. സമീപത്തെ വ്യാപാരികളും പ്രദേശവാസികളുമുൾപ്പെടെ പലതവണ ജല അതോറിറ്റി അധികൃതരെ വിളിച്ചു വിവരം പറഞ്ഞെങ്കിലും നന്നാക്കാൻ ഇതുവരെ നടപടി സ്വീകരിച്ചില്ല. ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നാണ് അധികൃതർ അറിയിച്ചതത്രെ. നഗരത്തിൽ പലയിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്.