കാനായി വയലിൽ നാട്ടി ഉത്സവം; യുവതീ യുവാക്കളും സ്റ്റുഡന്റ്സ് പൊലീസും വയലിലിറങ്ങി
പയ്യന്നൂർ ∙ നാട് ഒന്നു ചേർന്നു; കാനായി വയലിൽ നാട്ടി ഉത്സവം അരങ്ങേറി. കെഎസ്കെടിയു കോറോം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയാണ് തരിശ് രഹിത കേരളം പദ്ധതി ലക്ഷ്യമിട്ട് കാനായി വയലിൽ നാട്ടി ഉത്സവം നടത്തിയത്. ടി.നാരായണി ഉൾപ്പെടെ പഴയ കാല കർഷക തൊഴിലാളികൾ നീട്ടി പാടിയ നാട്ടിപ്പാട്ടിന്റെ പശ്ചാത്തലത്തിൽ ഈ ഘടകത്തിന് കീഴിലെ 22 യൂണിറ്റുകളിൽ നിന്നുള്ള 213 സ്ത്രീ തൊഴിലാളികളും 134 പുരുഷ തൊഴിലാളികളും വയലിലിറങ്ങി ഞാറ് പറിച്ച് വിവിധ സംഘങ്ങളായി പിരിഞ്ഞ് നാട്ടി നട്ടു. ഉച്ചയോടെ ആറ് ഏക്കർ വയലിൽ നാട്ടി പണി പൂർത്തിയാക്കി. ഇവർക്കൊപ്പം നാട്ടിലെ യുവതി യുവാക്കളും കോറോം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസും വയലിലിറങ്ങി നാട്ടി നടാൻ സഹായിച്ചു.

പരമ്പരാഗതമായി രണ്ടാം വിള നെൽക്കൃഷി ഇറക്കുന്ന വയൽ പലപ്പോഴും തരിശിടുന്ന സ്ഥിതിയാണ്. ഇത് ഒഴിവാക്കാനാണ് ഭൂഉടമകളെ നേരിൽ കണ്ട് നേതാക്കൾ കൃഷി ചെയ്യാൻ അനുമതി വാങ്ങിയത്. 6 ഏക്കർ നെൽവയലിൽ ഒറ്റ ദിവസം കൊണ്ട് നാട്ടി നടാൻ തീരുമാനിച്ചപ്പോൾ ആ പ്രദേശത്തെ മുഴുവൻ കർഷക തൊഴിലാളികളെയും ഒരുമിച്ച് നിർത്തി കൃഷി ചെയ്യാനായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ നേതാക്കളും ഏതാനും തൊഴിലാളികളും ചേർന്ന് പൗർണമി വിത്ത് സംഘടിപ്പിച്ച് ഞാറ്റടി ഒരുക്കിയാണ് വയലിൽ ഞാറ് നടാൻ സൗകര്യമൊരുക്കിയത്.
കെഎസ്കെടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.ഐ.മധുസൂദനൻ എംഎൽഎ, ജില്ലാ സെക്രട്ടറി എം.ശ്രീധരൻ, നഗരസഭ അധ്യക്ഷ കെ.വി.ലളിത, പി.ഗംഗാധരൻ, കെ.എം.സുലോചന, എം.രാഘവൻ, കൃഷി ഓഫിസർ കെ.വി.ഷീന, വി.വി.ഗിരീഷ് കുമാർ, ഇ.ടി.പത്മനാഭൻ, കെ.ജി.നാരായണൻ, പി.രമേശൻ, ടി.വി.രാജൻ എന്നിവരും നാട്ടി ഉത്സവത്തിൽ പങ്ക് ചേർന്നു.