തോട്ടട ഗവ.ഐടിഐ സംഘർഷം; 34 പേർക്കെതിരെ കേസ്
എടക്കാട്∙ തോട്ടട ഗവ.ഐടിഐയിൽ എസ്എഫ്ഐ–കെഎസ്‍യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 34 പേർക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു.പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ച കണ്ടാലറിയാവുന്ന 17 വിദ്യാർഥികൾക്കെതിരെയും കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ 11 എസ്എഫ്ഐ

എടക്കാട്∙ തോട്ടട ഗവ.ഐടിഐയിൽ എസ്എഫ്ഐ–കെഎസ്‍യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 34 പേർക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ച കണ്ടാലറിയാവുന്ന 17 വിദ്യാർഥികൾക്കെതിരെയും കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ 6 കെഎസ്‌യു പ്രവർത്തകർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.
ഇതിനു പുറമേ ക്യാംപസിൽ ബുധനാഴ്ച അക്രമം നടത്തിയെന്ന പരാതിയുള്ള 11 വിദ്യാർഥികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. പരിശോധനയ്ക്കായി വീടുകളിൽ എത്തിയപ്പോഴാണ് ഐടിഐ ക്യാംപസിലെ വിദ്യാർഥി സംഘർഷത്തിൽ തങ്ങളുടെ മകനെതിരെയും പരാതിയുണ്ടെന്ന് പല രക്ഷിതാക്കളും അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
കോൺഗ്രസ് പ്രതിഷേധിച്ചു
തോട്ടട∙ ഐടിഐ ക്യാംപസിൽ കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ ആക്രമിച്ചു എന്നാരോപിച്ച് കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തോട്ടട ഐടിഐ ക്യാംപസ് പരിസരത്ത് പ്രതിഷേധ യോഗം നടത്തി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാഹുൽ കായയ്ക്കൽ അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ, ഡപ്യൂട്ടി മേയർ പി.ഇന്ദിര, കെപിസിസി അംഗം റിജിൽ മാക്കുറ്റി, വി.പി.അബ്ദുൽ റഷീദ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ സുരേഷ് ബാബു ഇളയാവൂർ, മനോജ് കൂവേരി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ, വെച്ചിയോത്ത്, മുഹസിൻ കാതിയോട്, എന്നിവർ പ്രസംഗിച്ചു.
എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണം: രമേശ് ചെന്നിത്തല
കണ്ണൂർ∙ തോട്ടട ഐടിഐയിൽ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിനും, കൊലപാതക ശ്രമത്തിനും കേസെടുക്കണം. തുടർച്ചയായ ആക്രമണങ്ങളിലൂടെ ക്യാംപസുകളെ കുരുതിക്കളമാക്കാനുള്ള നീക്കമാണ് എസ്എഫ്ഐ നടത്തുന്നത്.
ഉത്തരേന്ത്യയിൽ സംഘപരിവാർ നേതൃത്വത്തിൽ നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങളെ പോലും നാണിപ്പിക്കുന്ന വിധമാണ് മുഹമ്മദ് റിസ്ബിനെ എസ്എഫ്ഐ ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിച്ചത്. ഗുണ്ടകളുടെയും സാമൂഹിക വിരുധരുടെയും താവളമായി എസ്എഫ്ഐ മാറി. പൊലീസാകട്ടെ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുകയാണ്. ക്യാംപസുകളിൽ അശാന്തി പുലർത്തുന്ന എസ്എഫ്ഐ ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ സിപിഎം തയാറാകണമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അലോഷ്യസ് സേവ്യർ
കണ്ണൂർ∙ തോട്ടട ഐടിഐയിൽ കെഎസ് യു പ്രവർത്തകർക്ക് നേരെയുള്ള എസ്എഫ്ഐ അക്രമം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെഎസ്എയു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ക്യാംപസുകളിൽ തങ്ങളല്ലാതെ മറ്റ് സംഘടനകൾക്ക് പ്രവർത്തിക്കാൻ പാടില്ലെന്ന നിലപാടാണ് എസ്എഫ്ഐക്ക്. എസ്എഫ്ഐയുടെ കയ്യൂക്കിന്റെ ബലം അംഗീകരിക്കില്ല. എസ്എഫ്ഐ ഗുണ്ടാ സംഘമായി മാറി.
തോട്ടട ഐടിഐ പ്രിൻസിപ്പൽ എസ്എഫ്ഐക്ക് കവചം ഒരുക്കുകയാണ്. പ്രിൻസിപ്പലിനെതിരെ നടപടി വേണം. പൊലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായി. ഇരയെയും വേട്ടക്കാരനെയും ഒരേ കാഴ്ച്ചപ്പാടോടെയാണു പൊലീസ് കാണുന്നത്. സംഘടനാപരമായി പ്രവർത്തിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്. കയ്യുക്കിന്റെ രാഷ്ട്രീയമാണ് എസ്എഫ്ഐ നടത്തുന്നതെങ്കിൽ കെഎസ്‌യു എല്ലാവിധ പ്രതിരോധവും തീർക്കും– അലോഷ്യസ് പറഞ്ഞു.