റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് പിടികൂടി
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്നു 19.615 കിലോഗ്രാം കഞ്ചാവ് ആർപിഎഫും എക്സൈസ് വകുപ്പും ചേർന്നു നടത്തിയ പരിശോധനയിൽ കണ്ടെത്തി. വിപണിയിൽ 10 ലക്ഷം രൂപ വില വരും. ചാക്കിനകത്ത് പോളിത്തീൻ കവറുകളിൽ കെട്ടിവച്ച നിലയിലാണ് കഞ്ചാവ്. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചെങ്കിലും കഞ്ചാവ്

കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്നു 19.615 കിലോഗ്രാം കഞ്ചാവ് ആർപിഎഫും എക്സൈസ് വകുപ്പും ചേർന്നു നടത്തിയ പരിശോധനയിൽ കണ്ടെത്തി. വിപണിയിൽ 10 ലക്ഷം രൂപ വില വരും. ചാക്കിനകത്ത് പോളിത്തീൻ കവറുകളിൽ കെട്ടിവച്ച നിലയിലാണ് കഞ്ചാവ്. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചെങ്കിലും കഞ്ചാവ് എങ്ങനെ അവിടെയെത്തിയെന്നതു സംബന്ധിച്ച് ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.
ആർപിഎഫ് എസ്ഐമാരായ സജി അഗസ്റ്റിൻ, വി.വി.സഞ്ജയ് കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ അബ്ദുൽ സത്താർ, പി.രമിത, എക്സൈസ് പ്രിവന്റീവ് ഓഫിസർ നിസാർ കൂലോത്ത്, എക്സൈസ് ഇന്റലിജൻസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷജിത്ത് കണ്ണിച്ചി, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) സി.ജിതേഷ്, സിവിൽ എക്സൈസ് ഓഫിസർ പി.നിഖിൽ, ഡ്രൈവർ കെ.ഇസ്മായിൽ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.