തലശ്ശേരിയിൽ മനോരമ ഹോർത്തൂസ് സാഹിത്യസായാഹ്നം നാളെ
കണ്ണൂർ ∙ മലയാള മനോരമ കണ്ണൂർ യൂണിറ്റിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാളെ തലശ്ശേരിയിൽ ഹോർത്തൂസ് സാഹിത്യ സായാഹ്നം സംഘടിപ്പിക്കുന്നു. നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്.മാത്യൂസുമായി സാഹിത്യനിരൂപകൻ ഇ.പി.രാജഗോപാലൻ നടത്തുന്ന സംവാദം, ഗായകൻ കബീർ ഇബ്രാഹിം നയിക്കുന്ന ഗസൽസന്ധ്യ എന്നിവയാണ്

കണ്ണൂർ ∙ മലയാള മനോരമ കണ്ണൂർ യൂണിറ്റിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാളെ തലശ്ശേരിയിൽ ഹോർത്തൂസ് സാഹിത്യ സായാഹ്നം സംഘടിപ്പിക്കുന്നു. നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്.മാത്യൂസുമായി സാഹിത്യനിരൂപകൻ ഇ.പി.രാജഗോപാലൻ നടത്തുന്ന സംവാദം, ഗായകൻ കബീർ ഇബ്രാഹിം നയിക്കുന്ന ഗസൽസന്ധ്യ എന്നിവയാണ് ഒരുക്കുന്നത്. തലശ്ശേരി കടലോരത്ത് മാരിടൈം ബോർഡിന്റെ ഓഫിസ് അങ്കണത്തിൽ നാളെ വൈകിട്ട് 5.30 മുതലാണ് എഴുത്തുകാരും വായനക്കാരും സംഗീതപ്രേമികളും സംഗമിക്കുന്ന പരിപാടി നടക്കുക. പ്രവേശനം സൗജന്യം.കോഴിക്കോട് കടപ്പുറത്ത് നവംബർ 1 മുതൽ 3 വരെ നടന്ന മനോരമ ഹോർത്തൂസ് രാജ്യാന്തര കലാസാഹിത്യോത്സവത്തിന്റെ തുടർച്ചയായി കേരളത്തിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിൽ ഹോർത്തൂസ് പ്രാദേശികോത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
എഴുത്തിന്റെ പല മേഖലകളിലൂടെ കഥാകാരൻ സഞ്ചരിക്കുന്നതിനെക്കുറിച്ചും ‘കാണായ്മ’ എന്ന പുതിയ നോവലിനെക്കുറിച്ചും പി.എഫ്.മാത്യൂസും ‘നടക്കുമ്പോൾ’, ‘എന്റെ സ്ത്രീ അറിവുകൾ’ തുടങ്ങിയ പുസ്തകങ്ങളുടെ രചനാപശ്ചാത്തലത്തെപ്പറ്റി ഇപി.രാജഗോപാലനും വായനക്കാരുമായി സംവദിക്കും. തലശ്ശേരി ടൗണിൽ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കബീർ ഇബ്രാഹിം ഹിന്ദുസ്ഥാനി ഗായകനും റൂഹ് എ ഗസൽ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.