വിമാനത്താവളത്തിലേക്കു മാർച്ച് നടത്തി കേരള പ്രവാസിസംഘം
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. അവഗണന അവസാനിപ്പിക്കുക, വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾ അനുവദിക്കുക, ഹജ് ഹൗസ് നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിമാനത്താവളത്തിലേക്കു

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. അവഗണന അവസാനിപ്പിക്കുക, വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾ അനുവദിക്കുക, ഹജ് ഹൗസ് നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിമാനത്താവളത്തിലേക്കു മാർച്ച് നടത്തി.മാർച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കേരളത്തോടു കേന്ദ്രം കാട്ടുന്ന അവഗണനയ്‌ക്കു പിന്നിൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളം ഗ്രാമപ്രദേശത്താണെന്ന് പറഞ്ഞാണ് പോയിന്റ് ഓഫ് കോൾ പദവി നിഷേധിച്ചത്. കളവ് പറഞ്ഞാണു കേരളത്തോടുള്ള അവഗണനയും പകപോക്കലും. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും ഇതേ നടപടിയാണ് സ്വീകരിക്കുന്നത്.
കേരളത്തെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ല. കേരളത്തിൽ ഒരു വികസനവും മുന്നോട്ടുപോകരുതെന്ന നിലയിലാണ് കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് ഇ.എം.പി അബൂബക്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി.ലില്ലീസ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പുരുഷോത്തമൻ, ടി.കെ.രാജീവൻ, വി.പ്രശാന്ത്‌കുമാർ, പി.പി.രാജൻ, കെ.സുകുമാരൻ, കെ.പി.സദാനന്ദൻ, പ്രവാസി സംഘം ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി എന്നിവർ പ്രസംഗിച്ചു.