ചാരായം വാറ്റുന്നത് എതിർത്തതിന് മകനെ കുത്തിക്കൊന്നു; പിതാവിന് ജീവപര്യന്തം
തലശ്ശേരി ∙ വീട്ടിൽ ചാരായം വാറ്റുന്നത് എതിർത്തതിന് മകനെ മറ്റൊരു മകന്റെ മുന്നിൽവച്ച് കുത്തിക്കൊന്ന കേസിൽ പിതാവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. പയ്യാവൂർ ഉപ്പുപടന്നയിലെ തേരകത്താനടിയിൽ ഷാരോണിനെ (19) കൊന്ന കേസിൽ പിതാവ് സജി ജോർജിന് (52) എതിരെയാണ് അഡീഷനൽ സെഷൻസ് കോടതി (1) ജഡ്ജി ഫിലിപ് തോമസ്

തലശ്ശേരി ∙ വീട്ടിൽ ചാരായം വാറ്റുന്നത് എതിർത്തതിന് മകനെ മറ്റൊരു മകന്റെ മുന്നിൽവച്ച് കുത്തിക്കൊന്ന കേസിൽ പിതാവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. പയ്യാവൂർ ഉപ്പുപടന്നയിലെ തേരകത്താനടിയിൽ ഷാരോണിനെ (19) കൊന്ന കേസിൽ പിതാവ് സജി ജോർജിന് (52) എതിരെയാണ് അഡീഷനൽ സെഷൻസ് കോടതി (1) ജഡ്ജി ഫിലിപ് തോമസ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക ഷാരോണിന്റെ മാതാവിന് നൽകണം. അപ്പീൽ കാലാവധിക്കു ശേഷം പ്രതിയുടെ മോട്ടർ ബൈക്ക് വിറ്റു കിട്ടുന്ന പണം പിഴത്തുകയിലേക്ക് കോടതിയിൽ കെട്ടിവച്ച് മാതാവിന് നൽകണം. 2020 ഓഗസ്റ്റ് 15ന് ആണ് കേസിനാസ്പദമായ സംഭവം. ഡൈനിങ് ഹാളിൽ മൊബൈൽ ഫോണിൽ നോക്കിയിരിക്കുകയായിരുന്ന ഷാരോണിനെ പ്രതി പിന്നിൽനിന്നു കത്തികൊണ്ട് കുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാറും കെ.പി.ബിനിഷയും ഹാജരായി.