കണ്ണൂർ ജില്ലയിൽ ഇന്ന് (18-12-2024); അറിയാൻ, ഓർക്കാൻ
ലോഗോ ക്ഷണിച്ചു കോറോം ∙ ദേവീ സഹായം എയുപി സ്കൂൾ ശതാബ്ദിയാഘോഷ ഭാഗമായി ലോഗോ ക്ഷണിച്ചു. കുട്ടികളുടെ സമഗ്രവികസനം, വിദ്യാഭ്യാസ കാഴ്ചപ്പാട്, സമഗ്ര വികസനം എന്നിവ അടിസ്ഥാനമാക്കിയുള്ള ലോഗോ ജനുവരി 10നകം koromdsups@gmail.com എന്ന വിലാസത്തിൽ അയയ്ക്കുക. 9447430848. വോളി ചാംപ്യൻഷിപ് 20 മുതൽ പെരിങ്ങോം ∙ കണ്ണൂർ

ലോഗോ ക്ഷണിച്ചു
കോറോം ∙ ദേവീ സഹായം എയുപി സ്കൂൾ ശതാബ്ദിയാഘോഷ ഭാഗമായി ലോഗോ ക്ഷണിച്ചു. കുട്ടികളുടെ സമഗ്രവികസനം, വിദ്യാഭ്യാസ കാഴ്ചപ്പാട്, സമഗ്ര വികസനം എന്നിവ അടിസ്ഥാനമാക്കിയുള്ള ലോഗോ ജനുവരി 10നകം koromdsups@gmail.com എന്ന വിലാസത്തിൽ അയയ്ക്കുക. 9447430848.
വോളി ചാംപ്യൻഷിപ് 20 മുതൽ
പെരിങ്ങോം ∙ കണ്ണൂർ ജില്ല വോളീബോൾ അസോസിയേഷനും ഫ്രൻഡ്സ് കടാംകുന്നും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ പുരുഷ– വനിത വോളിബോൾ ചാംപ്യൻഷിപ് 20 മുതൽ 25 വരെ കാടാംകുന്ന് ടി.പി.കുഞ്ഞിരാമൻ സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. പ്രമുഖ ടീമുകൾ പങ്കെടുക്കും.
ക്ഷീരഗ്രാമം പദ്ധതി അപേക്ഷകൾ സ്വീകരിക്കും
പിലാത്തറ∙ ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന ചെറുതാഴം ക്ഷീരഗ്രാമം പദ്ധതിയിലെ വിവിധ സ്കീമുകൾക്കായി ചെറുതാഴം ഗ്രാമ പഞ്ചായത്ത് പരിധിയിൽപ്പെട്ടവർക്ക് ഇന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിവരങ്ങൾക്ക് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ക്ഷീര വികസന ഓഫീസുമായൊ ക്ഷീര സംഘങ്ങളുമായൊ 9895146700, 9656192658 നമ്പറുകകളിലൊ ബന്ധപ്പെടാവുന്നതാണ്.
അരി വിതരണം ഇന്നു മുതൽ
മാഹി∙ മേഖലയിലെ ദീപാവലി സൗജന്യ അരി വിതരണം ഇന്നും നാളെയും എംസിസിഎസ് സ്ഥാപനത്തിന്റെ റെയിൽവേ സ്റ്റേഷൻ റോഡ് മാഹി, മഞ്ചക്കൽ മാഹി ബ്രാഞ്ചുകൾ, ചാലക്കര വായനശാലയ്ക്ക‌് സമീപം എന്നീ കേന്ദ്രങ്ങളിൽ നിന്നും 20 മുതൽ 21 വരെ പ്രണാം ഹോട്ടലിന് സമീപം, പള്ളൂർ, സുബ്രമണ്യ കോവിലിന് സമീപം റേഷൻ കട, പന്തോക്കാട് ശ്രീനാരായണ മഠത്തിനു സമീപം പന്തക്കൽ എന്നിവിടങ്ങളിൽ നിന്നും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ വൈകിട്ട് 6 വരെയും വിതരണം ചെയ്യും. വിവരങ്ങൾക്ക് 7306899601, 9495617583 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
ചിത്രപ്രദർശനം 21 വരെ നീട്ടി
കതിരൂർ∙ ചിത്രകം ആർട് ഗാലറിയിൽ നടന്നുവരുന്ന ബാലചിത്രകാരൻ നീരവ് എസ്. ഗണേഷിന്റെ ചിത്രപ്രദർശനം 21വരെ നീട്ടി.
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ പോത്താം കണ്ടം ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8മുതൽ വൈകിട്ട് 5വരെ വൈദ്യുതി വിതരണം മുടങ്ങും.
കൊളച്ചേരി∙ നാലാം പീടിക, കൊളച്ചേരി മുക്ക്, കൊളച്ചേരി പഞ്ചായത്ത്, വിജയ കോംപ്ലക്സ് ട്രാൻസ്ഫോമർ പരിധിയിൽ 9.00–1.30, ഇടക്കെ തോട്, തൊണ്ടിച്ചാൽ, വിഷ്ണു ടെംപിൾ, ശ്രീദേവി പുരം,ആർഡബ്ല്യുഎസ്എസ്, നാറത്ത് ട്രാൻസ്ഫോമർ പരിധി 2.00–5.30, കൊട്ടിച്ചാൽ ട്രാൻസ്ഫോമർ പരിധി 9.30–5.00.