തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ ടാറിങ് വിണ്ടുകീറി
ഇരിക്കൂർ ∙ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയുടെ മെക്കാഡം ടാറിങ് വിണ്ടുകീറിയത് അപകട ഭീഷണിയാകുന്നു. കുയിലൂർ, പെരുമണ്ണ്, നിലാമുറ്റം, അമ്പായത്തടം, കണിയാർവയൽ എന്നിവിടങ്ങളിലാണ് വിണ്ടുകീറി തകർന്നു കൊണ്ടിരിക്കുന്നത്.റോഡിൽ ചരിവുള്ള ഭാഗങ്ങളിലാണ് വിള്ളൽ ഏറെയും ഉള്ളത്. പല സ്ഥലങ്ങളിലും 50 മീറ്ററോളം വിണ്ടുകീറി

ഇരിക്കൂർ ∙ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയുടെ മെക്കാഡം ടാറിങ് വിണ്ടുകീറിയത് അപകട ഭീഷണിയാകുന്നു. കുയിലൂർ, പെരുമണ്ണ്, നിലാമുറ്റം, അമ്പായത്തടം, കണിയാർവയൽ എന്നിവിടങ്ങളിലാണ് വിണ്ടുകീറി തകർന്നു കൊണ്ടിരിക്കുന്നത്. റോഡിൽ ചരിവുള്ള ഭാഗങ്ങളിലാണ് വിള്ളൽ ഏറെയും ഉള്ളത്. പല സ്ഥലങ്ങളിലും 50 മീറ്ററോളം വിണ്ടുകീറി റോഡ് അമർന്നിട്ടുണ്ട്.
തെന്നി വീഴുമെന്ന ഭീതിയിൽ ഇരുചക്ര വാഹനങ്ങൾ ഇവിടങ്ങളിലെത്തുമ്പോൾ മറുഭാഗം വഴിയാണ് പോകുന്നത്. നൂറു കണക്കിന് വാഹനങ്ങൾ പോകുന്ന സംസ്ഥാന പാതയിൽ ഇത് വൻ അപകട ഭീഷണി ഉയർത്തുകയാണ്. ശരിയായ രീതിയിൽ അടിഭാഗം ഉറപ്പിക്കാതെ പണി നടത്തിയതിനെ തുടർന്നുണ്ടായ ബലക്ഷയമാണ് വിണ്ടുകീറലിനു കാരണമെന്നാണ് ആക്ഷേപം.