കാറിൽ നിന്നു ലഹരിമരുന്ന് പിടികൂടി; 3 പേർ പിടിയിൽ
പാപ്പിനിശ്ശേരി ∙ പുതിയതെരുവിൽ കഴിഞ്ഞ ദിവസം അപകടത്തിനിടയാക്കി ഉപേക്ഷിച്ച കാറിൽ നിന്നു ലഹരിമരുന്ന് പിടികൂടിയ കേസിൽ 3 യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ താവക്കര സ്വദേശി നിഹാദ് മുഹമ്മദ് (30), കാടാച്ചിറ സ്വദേശികളായ കെ.ടി.ഷിഹാബുദ്ദീൻ (31), സി.കെ.നിയാസ് (33) എന്നിവരെ വളപട്ടണം പൊലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ

പാപ്പിനിശ്ശേരി ∙ പുതിയതെരുവിൽ കഴിഞ്ഞ ദിവസം അപകടത്തിനിടയാക്കി ഉപേക്ഷിച്ച കാറിൽ നിന്നു ലഹരിമരുന്ന് പിടികൂടിയ കേസിൽ 3 യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ താവക്കര സ്വദേശി നിഹാദ് മുഹമ്മദ് (30), കാടാച്ചിറ സ്വദേശികളായ കെ.ടി.ഷിഹാബുദ്ദീൻ (31), സി.കെ.നിയാസ് (33) എന്നിവരെ വളപട്ടണം പൊലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവർ സഞ്ചരിച്ച കാറിൽ നിന്നു വിൽപനയ്ക്കായി കൊണ്ടുപോകുന്ന 1.88 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ചൊവ്വ പുലർച്ചെ 3.15ന് പുതിയതെരുവിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുന്നവർ കാർ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പൊലീസ് പരിശോധനയിൽ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയതോടെ അന്വേഷണം ശക്തമാക്കി. പിടിയിലായ നിഹാദിന്റെ പേരിൽ ലഹരിക്കടത്തടക്കം ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.