മന്ത്രിയുടെ നിർദേശത്തിനും പുല്ലുവില; ആനമതിലിന് ഒച്ചിഴയും വേഗം !
ഇരിട്ടി ∙ ആറളം വന്യജീവി സങ്കേതത്തിൽനിന്നുള്ള വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിനു ഫാം അതിർത്തിയിൽ പണിയുന്ന ആനമതിലിന്റെ പ്രവൃത്തി മാർച്ച് 31നുള്ളിൽ പൂർത്തിയാക്കണമെന്നു മന്ത്രി ഒ.ആർ.കേളു നൽകിയ അന്ത്യശാസനവും അവഗണിച്ചു കരാറുകാർ.കഴിഞ്ഞ മാസം 23നു മന്ത്രി ഫാമിലെത്തി വിവിധ വകുപ്പ് മേധാവികളുടെ അവലോകന

ഇരിട്ടി ∙ ആറളം വന്യജീവി സങ്കേതത്തിൽനിന്നുള്ള വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിനു ഫാം അതിർത്തിയിൽ പണിയുന്ന ആനമതിലിന്റെ പ്രവൃത്തി മാർച്ച് 31നുള്ളിൽ പൂർത്തിയാക്കണമെന്നു മന്ത്രി ഒ.ആർ.കേളു നൽകിയ അന്ത്യശാസനവും അവഗണിച്ചു കരാറുകാർ. കഴിഞ്ഞ മാസം 23നു മന്ത്രി ഫാമിലെത്തി വിവിധ വകുപ്പ് മേധാവികളുടെ അവലോകന യോഗത്തിൽ നൽകിയ നിർമാണ സമയപരിധി നിർദേശം പാലിക്കുന്ന ഒരു പുരോഗതിയും ഒരു മാസത്തിനിടെ ഉണ്ടായിട്ടില്ല. കൂടുതൽ ജോലിക്കാരെ നിയോഗിക്കുകയോ കൂടുതൽ റീച്ചുകളിൽ പണി വ്യാപിപ്പിക്കുകയോ ചെയ്തിട്ടില്ല.
കരാറുകാരൻ ആനമതിൽ നിർമാണത്തിന് 5 മാസം അധിക സമയം ചോദിച്ചെങ്കിലും അനുവദിക്കാതെയായിരുന്നു മന്ത്രിയുടെ നിലപാട്. നേരത്തേ മരം മുറിച്ചു മാറ്റിയ 1.896 കിലോമീറ്റർ ദൂരത്തിൽ ഡിസംബർ 31നകം മതിൽ പൂർത്തിയാക്കണമെന്നു മന്ത്രി നിർദേശിച്ചിരുന്നു. അര കിലോമീറ്റർ ദൂരത്തിൽ കൂപ്പുറോഡ് പണി നടക്കുന്നതു മാത്രമാണു പുരോഗതി. കൂപ്പുറോഡ് പൂർത്തിയാക്കിയിട്ടു വേണം മതിൽ നിർമാണം തുടങ്ങാൻ.വളയംചാൽ വനം ഓഫിസ് പരിസരത്തു തുടങ്ങി പരിപ്പുതോട് 55 വരെ 9.890 കിലോമീറ്റർ നീളത്തിലാണ് 37.9 കോടി രൂപ ചെലവിൽ മതിൽ നിർമിക്കുന്നത്. ഇതിൽ 3.150 കിലോമീറ്റർ ദൂരം മാത്രമാണു പൂർണമായി മതിൽ പൂർത്തിയായത്.
ഫാം ജനവാസ മേഖലയിൽ മദപ്പാടുള്ള ആന
∙ ഫാം പുനരധിവാസ മേഖലയിലും കൃഷിയിടത്തിലുമായി തമ്പടിച്ചിട്ടുള്ള മുപ്പതോളം കാട്ടാനകളിലൊന്നു മദപ്പാടുള്ളത്. കഴിഞ്ഞ രാത്രി മദപ്പാടുള്ളതടക്കം 2 കൊമ്പനാനകളുടെ ആക്രമണത്തിൽ നിന്ന് ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാറിന്റെ നേതൃത്വത്തിലുള്ള 8 അംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചിതറിയോടി ഇരുളിൽ ഒളിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.
വന്യജീവി സങ്കേതത്തിൽനിന്നു ഫാമിലേക്ക് ആനകൾ പ്രവേശിക്കുന്ന ആനത്താര ആയതിനാൽ വൈകിട്ട് 6 മുതൽ ഡപ്യൂട്ടി റേഞ്ചർ, ആർആർടി വെറ്ററിനറി സർജൻ ഡോ.ഇല്യാസ് റാവുത്തർ, സെക്‌ഷൻ ഫോറസ്റ്റർ ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വിപിൻ, അഭിനന്ദ്, വാച്ചർമാരായ അനീഷ്, ചന്ദ്രൻ, അജയൻ എന്നിവർ സ്ഥലത്തു ക്യാംപ് ചെയ്തിരുന്നു. 7.30 ഓടെ ഇവർ വനപാലകർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിൽ ഒരാനയ്ക്ക് മദപ്പാടുള്ളതായി ആർആർടി ഉറപ്പാക്കിയിട്ടുണ്ട്. ഇന്നലെ ഈ ആനയെ തുരത്താൻ പകൽ മുഴുവൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
23ന് ലേലം നടന്നില്ലെങ്കിൽ വീണ്ടും പ്രതിസന്ധി
∙ 3.93 കിലോമീറ്റർ ദൂരം ഒരു പണിയും ആരംഭിച്ചിട്ടില്ല. ഇവിടെ 164 മരങ്ങൾ മുറിക്കണം. ഇക്കാര്യത്തിൽ മന്ത്രി നൽകിയ നിർദേശം ഉദ്യോഗസ്ഥതലത്തിൽ അതേപടി നടപ്പാക്കിയതിനാൽ 23നു ലേലം വച്ചിട്ടുണ്ട്. ആരും ലേലം വിളിക്കാൻ എത്തിയില്ലെങ്കിൽ വീണ്ടും പ്രതിസന്ധിയാകും.436 മരങ്ങളാണു മതിലിനായി ആകെ മുറിക്കുന്നത്. ഇതിനു പകരമായി 4360 മരങ്ങൾ ഫാം ബ്ലോക്ക് 2ൽ വച്ചുപിടിപ്പിക്കുന്നതാണു പരിഹാര വനവൽക്കരണം.