പരിക്കളം ബോംബ് സ്ഫോടനം:സിപിഎമ്മിന് ബന്ധമില്ലെന്ന് നുച്യാട് ലോക്കൽ കമ്മിറ്റി
ഉളിക്കൽ∙ കഴിഞ്ഞ ദിവസം പരിക്കളത്തുണ്ടായ ബോംബ് സ്ഫോടനവുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് സിപിഎം നുച്യാട് ലോക്കൽ കമ്മിറ്റി അറിയിച്ചു. മൈലപ്രവൻ ഗിരീഷിന്റെ വീടിനു സമീപത്താണു സ്ഫോടനം നടന്നത്. മുൻപ് ആർഎസ്എസ്–ബിജെപി പ്രവർത്തകനായിരുന്ന ഗിരീഷ് കുറച്ചു മാസങ്ങൾക്കു മുൻപാണ് സംഘടനയുടെ ചുമതലകളിൽ നിന്നു രാജിവച്ച്

ഉളിക്കൽ∙ കഴിഞ്ഞ ദിവസം പരിക്കളത്തുണ്ടായ ബോംബ് സ്ഫോടനവുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് സിപിഎം നുച്യാട് ലോക്കൽ കമ്മിറ്റി അറിയിച്ചു. മൈലപ്രവൻ ഗിരീഷിന്റെ വീടിനു സമീപത്താണു സ്ഫോടനം നടന്നത്. മുൻപ് ആർഎസ്എസ്–ബിജെപി പ്രവർത്തകനായിരുന്ന ഗിരീഷ് കുറച്ചു മാസങ്ങൾക്കു മുൻപാണ് സംഘടനയുടെ ചുമതലകളിൽ നിന്നു രാജിവച്ച് സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനിക്കുന്നത്. ഉളിക്കൽ, വയത്തൂർ പ്രദേശത്തെ നിരവധി ആർഎസ്എസ്–ബിജെപി പ്രവർത്തകർ ഗിരീഷിനു പിന്തുണ പ്രഖ്യാപിച്ചു കൂടെ നിൽക്കുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്.
ഈ സാഹചര്യത്തിൽ ഗിരീഷിനെ അപായപ്പെടുത്താനും കള്ളക്കേസിൽ കുടുക്കാനും ശ്രമം നടന്നതായി സംശയിക്കുന്നു. ബോംബ് സ്ഫോടനത്തിലും ദുരൂഹ സാഹചര്യത്തിൽ ബോംബ് കണ്ടെത്തിയ സംഭവത്തിലും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം നുച്യാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.