ആനയ്ക്ക് മുന്നിൽപെട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; വാഹനം പിന്നോട്ടെടുത്ത് അപകടം ഒഴിവാക്കി
ഇരിട്ടി∙ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും അംഗങ്ങളും ആറളം ഫാമിലെ വളയംചാലിൽ മോഴ ആനയ്ക്ക് മുൻപിൽ പെട്ടു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. വയനാട്ടിൽ നിന്നു തിരിച്ചുവരികയായിരുന്നു പ്രസിഡന്റും അംഗങ്ങളും. വളയംചാൽ വഴി ഫാമിലൂടെ വരുമ്പോഴാണ് അപ്രതീക്ഷിതമായി ആനയ്ക്ക് മുന്നിൽ

ഇരിട്ടി∙ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും അംഗങ്ങളും ആറളം ഫാമിലെ വളയംചാലിൽ മോഴ ആനയ്ക്ക് മുൻപിൽ പെട്ടു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. വയനാട്ടിൽ നിന്നു തിരിച്ചുവരികയായിരുന്നു പ്രസിഡന്റും അംഗങ്ങളും. വളയംചാൽ വഴി ഫാമിലൂടെ വരുമ്പോഴാണ് അപ്രതീക്ഷിതമായി ആനയ്ക്ക് മുന്നിൽ അകപ്പെട്ടത് . ഉടൻ തന്നെ ഡ്രൈവർ റഷീദ് വാഹനം പിന്നോട്ടെടുത്ത് അപകടം ഒഴിവാക്കി . ആർആർടി സംഘത്തെ വിവരം അറിയിച്ചു.
ആർആർടി സംഘം ആനയെ തുരത്തിയ ശേഷം പ്രസിഡന്റും അംഗങ്ങളും സഞ്ചരിച്ച വാഹനം സുരക്ഷിതമായി ഫാമിന് വെളിയിൽ എത്തിച്ചു. ബ്ലോക്ക് പഞ്ചായത്ത് സംഘത്തിൽ വൈസ് പ്രിസിഡന്റ് നജീദ സാദിഖ്, സ്ഥിരം സമിതി അധ്യക്ഷ ഷിജി നടുപറമ്പിൽ , അംഗങ്ങളായ കെ.ഹമീദ് , വി.ശോഭ , കെ.സി. രാജശ്രീ എന്നിവരും ഒപ്പമുണ്ടായിരുന്നു .