വെറ്ററൻസ് ക്രിക്കറ്റ്: ടീം സിലക്‌ഷൻ ഇന്ന് മാഹി ∙ പുതുച്ചേരിയിൽ ഏഴു മുതൽ 18വരെ നടക്കുന്ന ഇന്റർ ഡിസ്ട്രിക്ട് വെറ്ററൻസ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന മാഹി ഡിസ്ട്രിക്ട് ടീമിന്റെ സിലക്‌ഷൻ ട്രയൽസ് ഇന്നു വൈകിട്ട് 4നു പന്തക്കൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കുന്നവർ സ്വന്തം കിറ്റ് കൊണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറ്ററൻസ് ക്രിക്കറ്റ്:ടീം സിലക്‌ഷൻ ഇന്ന്; മാഹി ∙ പുതുച്ചേരിയിൽ ഏഴു മുതൽ 18വരെ നടക്കുന്ന ഇന്റർ ഡിസ്ട്രിക്ട് വെറ്ററൻസ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന മാഹി ഡിസ്ട്രിക്ട് ടീമിന്റെ സിലക്‌ഷൻ ട്രയൽസ് ഇന്നു വൈകിട്ട് 4നു പന്തക്കൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കുന്നവർ സ്വന്തം കിറ്റ് കൊണ്ടു വരണമെന്ന് മാഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. 62354 04404.

പൊക്കുണ്ട് –ഉണ്ണിപ്പൊയിൽ:ഗതാഗതംനിരോധിച്ചു
∙ പാക്കേജ് നമ്പർ കെആർ 04-85, തളിപ്പറമ്പ് ബ്ലോക്ക്, പാക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ നടുവിൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ പൊക്കുണ്ട് മുതൽ ഉണ്ണിപ്പൊയിൽ ജംക്‌ഷൻ വരെ 15 ദിവസത്തേക്ക് റോഡ് ഗതാഗതം പൂർണമായി നിരോധിച്ചതായി അക്രഡിറ്റഡ് എൻജിനീയർ അറിയിച്ചു.

ADVERTISEMENT

എൻജിനീയർ നിയമനം
∙ പട്ടികജാതി വികസന വകുപ്പിന്റെ ഇ ഗ്രാന്റ്സ് സ്കോളർഷിപ് പദ്ധതിയുടെഭാഗമായി കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫിസിലേക്ക് ഒരു വർഷത്തേക്ക് സപ്പോർട്ടിങ് എൻജിനീയറെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട ബിടെക് കംപ്യൂട്ടർ സയൻസ്, എംസിഎ/എംഎസ് സിഐടി, എംഎസ്​സി കംപ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 6ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ഹാജരാകണം. ഫോൺ : 04972700596

കവിതാരചനാമത്സരം
ചെറുകുന്ന് ∙ നാട്ടുകൂട്ടം സാംസ്കാരിക സംഘടന സംസ്ഥാനതല കവിതാ മത്സരം സംഘടിപ്പിക്കുന്നു. 40 വരിയിൽ കവിയരുത്. സ്വന്തം കൈപ്പടയിൽ എഴുതിയ കവിതയുടെ 4 കോപ്പികൾ വേണം. വി.എസ്.അനിൽകുമാർ, മരുതം, ഇടക്കേപ്പുറം വടക്ക്, പി.ഒ.ചെറുകുന്ന്. 670301 എന്ന വിലാസത്തിൽ 22നകം അയയ്ക്കണം.

ADVERTISEMENT

അധ്യാപകനിയമനം
∙ വളപട്ടണം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. നാളെ ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഫിസിൽ അഭിമുഖം. 

സൗജന്യ പിഎസ്​സി പരീക്ഷാപരിശീലനം
∙ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ 3ന് ആരംഭിക്കുന്ന സൗജന്യ പിഎസ്​സി പരിശീലന ബാച്ചിലേക്ക് സീറ്റ് ഒഴിവുണ്ട്. ഫോൺ: 96560 48978, 96563 07760.

ADVERTISEMENT

വൈദ്യുതി മുടക്കം
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ എളമ്പാറ, എളമ്പാറ പള്ളി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
വേങ്ങാട്∙ കേളി വായനശാല ട്രാൻസ്‌ഫോമർ പരിധിയിൽ 8– 9.30, മുദ്ര ശങ്കരനെല്ലൂർ എൽപി സ്‌കൂൾ, അയ്യപ്പൻതോട് ഭാഗങ്ങളിൽ 9–3