കുളത്തുവായിലും കക്കോടും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
പ്രാപ്പൊയിൽ ∙ ചെറുപുഴ പഞ്ചായത്തിലെ 15 ാം വാർഡിൽപെട്ട കുളത്തുവായിലും കക്കോടും കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കുളത്തുവായിലെ നെല്ലിക്കളം സജിയുടെ കൃഷിയിടത്തിൽ നിന്നു 30 ലേറെ കമുകിൻ തൈകളാണു കാട്ടുപന്നികൾ കുത്തി നശിപ്പിച്ചത്. കഴിഞ്ഞ വർഷം സജിയുടെ കൃഷിയിടത്തിലെ 150ലേറെ കമുകിൻ തൈകൾ കാട്ടുപന്നികൾ

പ്രാപ്പൊയിൽ ∙ ചെറുപുഴ പഞ്ചായത്തിലെ 15 ാം വാർഡിൽപെട്ട കുളത്തുവായിലും കക്കോടും കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കുളത്തുവായിലെ നെല്ലിക്കളം സജിയുടെ കൃഷിയിടത്തിൽ നിന്നു 30 ലേറെ കമുകിൻ തൈകളാണു കാട്ടുപന്നികൾ കുത്തി നശിപ്പിച്ചത്. കഴിഞ്ഞ വർഷം സജിയുടെ കൃഷിയിടത്തിലെ 150ലേറെ കമുകിൻ തൈകൾ കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.
ഇതിനുശേഷം കൃഷിയിടത്തിൽ ചുറ്റിലും പ്ലാസ്റ്റിക് വല കൊണ്ടുള്ള സംരക്ഷണവേലി ഉണ്ടാക്കിയതിനു ശേഷമാണു വീണ്ടും കൃഷി ആരംഭിച്ചത്. ഇതും തകർത്താണു കഴിഞ്ഞദിവസം രാത്രി വീണ്ടും കാട്ടുപന്നികൾ കൃഷികൾ നശിപ്പിച്ചത്. കക്കോട്ടെ പി.സരോജിനിയുടെ 4 വർഷം പ്രായമായ 60ലേറെ കമുകിൻ തൈകളും കഴിഞ്ഞദിവസം കാട്ടുപന്നികൾ നശിപ്പിച്ചു.