അപകടമുണ്ട്; മുന്നറിയിപ്പ് ബോർഡിലും
മയ്യിൽ ∙ അപകടങ്ങൾ തടയാൻ റോഡിൽ സ്ഥാപിക്കുന്ന വേഗ നിയന്ത്രണ മുന്നറിയിപ്പ് ബോർഡുകൾ അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി. റോഡിനു മധ്യത്തിലായി ഇരു ഭാഗങ്ങളിലും സ്ഥാപിക്കുന്ന ശ്രദ്ധിക്കുക, പതുക്കെ പോകുക എന്നെഴുതിയ ബോർഡുകളാണ് വാഹനങ്ങൾക്ക് അപകടകരമായി തീരുന്നത്. അപകടങ്ങൾ കൂടിവരുന്ന വേളയിലാണ് നാട്ടുകാരോ,

മയ്യിൽ ∙ അപകടങ്ങൾ തടയാൻ റോഡിൽ സ്ഥാപിക്കുന്ന വേഗ നിയന്ത്രണ മുന്നറിയിപ്പ് ബോർഡുകൾ അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി. റോഡിനു മധ്യത്തിലായി ഇരു ഭാഗങ്ങളിലും സ്ഥാപിക്കുന്ന ശ്രദ്ധിക്കുക, പതുക്കെ പോകുക എന്നെഴുതിയ ബോർഡുകളാണ് വാഹനങ്ങൾക്ക് അപകടകരമായി തീരുന്നത്. അപകടങ്ങൾ കൂടിവരുന്ന വേളയിലാണ് നാട്ടുകാരോ, സന്നദ്ധ സംഘടനകളോ അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങളോ മുൻകൈയെടുത്ത് ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത്. ആദ്യമൊക്കെ ഇത്തരം ബോർഡുകൾ വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും അപകടങ്ങൾ തടയുന്നതിനും സഹായകരമായി തീരുന്നു.
പിന്നീട് പരിചരണം ഇല്ലാതെ ബോർഡിലെ റിഫ്ലക്ടറുകളും എഴുത്തുകളും മാഞ്ഞ് റോഡിൽ അനാഥമായി നിലകൊള്ളുകയാണു പതിവ്. മാത്രമല്ല റോഡിൽ സ്ഥാപിക്കുന്ന ബോർഡുകൾ വൈകിട്ട് റോഡരികിലേക്കു മാറ്റിവയ്ക്കണമെന്ന നിയമങ്ങളും പാലിക്കപ്പെടാറില്ല. രാത്രി കാലങ്ങളിൽ റിഫ്ലക്ടറുകൾ ഇല്ലാത്ത ബോർഡുകളിൽ വാഹനങ്ങൾ ഇടിച്ച് ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽ പെടുന്നത്. വാഹനങ്ങൾ ഇടിച്ച് തകർന്നിട്ടും നീക്കം ചെയ്യാതെയുള്ള ബോർഡുകൾ ജില്ലയുടെ ചിലയിടങ്ങളിലുണ്ട്.