ഓപ്പറേഷൻ എലിഫന്റ്: ഇന്നലെ കാടുകയറ്റിയത് 10 ആനകളെ; ഇതുവരെ തുരത്താനായത് 19 ആനകളെ

ഇരിട്ടി ∙ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ‘ഓപ്പറേഷൻ എലിഫന്റ് ദൗത്യം’ മൂന്നാം ദിനവും വിജയം. 4 കുട്ടിയാനകൾ അടക്കം 10 എണ്ണത്തെ കൂടി കാടു കയറ്റി. 19 ആനകളെയാണ് ഇതുവരെ ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്താനായത്. ഇന്നലെ ബ്ലോക്ക് 6, 10, 12, 13 മേഖലകളിൽ കണ്ടെത്തിയ ആനകളെയാണു ഹെലിപാഡ്, വട്ടക്കാട്, 18

ഇരിട്ടി ∙ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ‘ഓപ്പറേഷൻ എലിഫന്റ് ദൗത്യം’ മൂന്നാം ദിനവും വിജയം. 4 കുട്ടിയാനകൾ അടക്കം 10 എണ്ണത്തെ കൂടി കാടു കയറ്റി. 19 ആനകളെയാണ് ഇതുവരെ ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്താനായത്. ഇന്നലെ ബ്ലോക്ക് 6, 10, 12, 13 മേഖലകളിൽ കണ്ടെത്തിയ ആനകളെയാണു ഹെലിപാഡ്, വട്ടക്കാട്, 18 ഏക്കർ, താളിപ്പാറ, കോട്ടപ്പാറ വഴി കാടു കയറ്റിയത്. തിരികെ ഇറങ്ങാതിരിക്കാൻ കാവൽ ഏർപ്പെടുത്തി. അതിർത്തിയിൽ സോളർവേലി പ്രവർത്തനസജ്ജമാക്കുന്ന പ്രവൃത്തിയും നടത്തുന്നുണ്ട്.
ബ്ലോക്ക് 13ൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നു മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണു ആറളത്ത് ആനതുരത്തൽ. ദൗത്യത്തിനിടെ പലതവണ ആനകൾ സംഘത്തിനു നേരെ തിരിഞ്ഞത് ആശങ്കയുണ്ടാക്കി. ഡ്രോൺ നിരീക്ഷണവും നടത്തി. കണ്ണൂർ ഡിഎഫ്ഒ എസ്.വൈശാഖ്, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നെരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു ദൗത്യം വിലയിരുത്തി.
പൂക്കുണ്ട് – കോട്ടപ്പാറ സോളർവേലി വനംവകുപ്പിനു പരിപാലിക്കാനാകുന്ന സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. ഇന്നലെ ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാറിന്റെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർആർടി എന്നിവിടങ്ങളിൽ നിന്നുമുള്ള 45 അംഗ ദൗത്യസംഘമാണു തിരച്ചിൽ നടത്തിയത്. രാത്രി വനം വകുപ്പിന്റെ 3 സംഘങ്ങൾ പട്രോളിങ് നടത്തും. ആനതുരത്തൽ ഇന്നും തുടരും.
വഴിവിളക്കുകളുടെ കണക്ക് നൽകാൻ നിർദേശം
ഇരിട്ടി ∙ കാട്ടാനക്കൂട്ടം ഭീഷണിയായ ആറളം ഫാം പുനരധിവാസ മേഖലയിൽ വഴിവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കേണ്ട സ്ഥലങ്ങളുടെ കണക്കെടുക്കാൻ പൊലീസിനു നിർദേശം. ബ്ലോക്ക് 13ൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സമയത്താണു പുനരധിവാസ മേഖലയിലെ പൊതുനിരത്തുകളിൽ വെളിച്ചമില്ലാത്തത് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. മന്ത്രി എ.കെ.ശശീന്ദ്രൻ സ്ഥലത്തെത്തിയപ്പോൾ മറ്റുള്ളവരുടെ ലൈറ്റ് വെളിച്ചത്തിലാണു പ്രതിഷേധക്കാരോടു സംസാരിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന അവലോകന യോഗത്തിലാണു പൊലീസിനു ചുമതല നൽകിയത്. ആറളം പൊലീസ് കണക്കെടുപ്പ് തുടങ്ങി.
കാട്ടാന തുരത്തൽ അവലോകനം ഇന്ന് ഇരിട്ടിയിൽ
മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ 4 ദിവസം മുൻപു ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനമനുസരിച്ച് ആറളം ഫാം പുനരധിവാസ മേഖലയിൽ നടക്കുന്ന കാട്ടാന തുരത്തൽ അവലോകനം ചെയ്യാൻ ഇന്ന് 11 മണിക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ യോഗം ചേരും.