ക്രാഷ് ബാരിയർ ഇല്ല; അപകടഭീഷണി

ചപ്പാരപ്പടവ്∙ തെറ്റുന്ന റോഡ് (മേത്തുരുമ്പ)- ചപ്പാരപ്പടവ് റോഡിൽ തെറ്റുന്ന റോഡിനടുത്ത് റോഡരികിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. ചെരിവും കൊടുംവളവുമുള്ള ഭാഗമാണിത്. ഒരു വശത്ത് താഴ്ചയാണ്. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. ചില വാഹനങ്ങൾ റോഡരികിലെ താഴ്ചയിലേക്ക്

ചപ്പാരപ്പടവ്∙ തെറ്റുന്ന റോഡ് (മേത്തുരുമ്പ)- ചപ്പാരപ്പടവ് റോഡിൽ തെറ്റുന്ന റോഡിനടുത്ത് റോഡരികിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. ചെരിവും കൊടുംവളവുമുള്ള ഭാഗമാണിത്. ഒരു വശത്ത് താഴ്ചയാണ്. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. ചില വാഹനങ്ങൾ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞിട്ടുണ്ട്. കാറും ഇരുചക്രവാഹനങ്ങളുമാണ് അപകടങ്ങളിൽ പെടുന്നതിൽ ഏറെയും.
മെക്കാഡം റോഡായതിനാൽ വാഹനങ്ങൾ വളരെ വേഗത്തിലാണ് ഇതുവഴി സഞ്ചരിക്കുന്നത്. താഴ്ചയായ ഭാഗത്ത് ഒരു വീടുമുണ്ട്. വീട്ടുകാർക്കും ഇത് ഭീഷണിയാണ്. വീട്ടുടമ മാട്ടറക്കൽ എസ്.യൂസഫ് ഇത് സംബന്ധിച്ച് മരാമത്തിനു പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ വന്ന് സ്ഥലം പരിശോധിക്കുകയും ഇരുപതോളം മീറ്റർ ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കാമെന്നു പറയുകയും ചെയ്തു. എന്നാൽ രണ്ടുവർഷമായിട്ടും ക്രാഷ് ബാരിയർ സ്ഥാപിക്കാനുള്ള നടപടി ഉണ്ടായില്ല. അപകടങ്ങൾ വർധിച്ചതോടെ ഭീതിയിൽ കഴിയുകയാണ് യൂസഫിന്റെ കുടുംബം.