കീഴത്തൂർ തൂക്കുപാലത്തിന്റെ സമാന്തരപാലം: നിർമാണം അന്തിമഘട്ടത്തിൽ; പാലം വരുന്നതോടെ ടൗണിലെ തിരക്ക് കുറയും

പെരളശ്ശേരി ∙ വേങ്ങാട്–പെരളശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ തൂക്കുപാലത്തിനു സമാന്തരമായി നിർമിക്കുന്ന കോൺക്രീറ്റ് പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. പെരളശ്ശേരി പഞ്ചായത്തിലെ പള്ള്യത്തിനെയും വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂരിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിനു സമാന്തരമായാണ് കോൺക്രീറ്റ്

പെരളശ്ശേരി ∙ വേങ്ങാട്–പെരളശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ തൂക്കുപാലത്തിനു സമാന്തരമായി നിർമിക്കുന്ന കോൺക്രീറ്റ് പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. പെരളശ്ശേരി പഞ്ചായത്തിലെ പള്ള്യത്തിനെയും വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂരിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിനു സമാന്തരമായാണ് കോൺക്രീറ്റ് പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. പുതിയ പാലം വേണമെന്നത് പ്രദേശത്തെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു.
12.2 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ ഫൗണ്ടേഷൻ, പൈലിങ് ജോലി തുടങ്ങിയവ പൂർത്തിയായിക്കഴിഞ്ഞു. സ്ലാബിന്റെ ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 10.4മീറ്റർ വീതിയും 206 മീറ്റർ നീളവുമുള്ള പാലം അഞ്ചരക്കണ്ടി പുഴയിലാണ് നിർമിക്കുന്നത്. പാലത്തിനോടു ചേർന്ന് ബോട്ടു ജെട്ടി, അഞ്ചരക്കണ്ടി–മമ്പറം റോഡിൽ നിന്ന് പുതിയ പാലത്തിലേക്കുള്ള സമാന്തര റോഡ് എന്നിവയുടെ നിർമാണവും ഏറെക്കുറെ പൂർത്തിയായി. 2 വയലുകൾ ഒരു മീറ്റർ അധികമായി ഉയർത്തിയാണ് സമാന്തര റോഡ് നിർമിക്കുന്നത്.
തീരദേശ ഫണ്ടിൽ ഉൾപ്പെടുത്തി 1 കോടി രൂപയാണ് റോഡ് നിർമാണത്തിന് അനുവദിച്ചിട്ടുള്ളത്. പേരാവൂർ കെ.കെ. ബിൽഡേഴ്സിനാണു പാലത്തിന്റെ നിർമാണച്ചുമതല. കോൺക്രീറ്റ് പാലം യാഥാർഥ്യമാകുന്നതോടെ പെരളശ്ശേരി, വേങ്ങാട് പഞ്ചായത്തുകളുമായി ബന്ധപ്പെടുത്തിയുള്ള യാത്രാദൂരവും സമയവും കുറയും. പെരളശ്ശേരി ഭാഗത്തുനിന്നു വരുന്നവർക്ക് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്രയും എളുപ്പമാകും. മമ്പറം ടൗണിലെ വാഹനത്തിരക്കും ഒരുപരിധി വരെ പരിഹരിക്കപ്പെടും.